Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    • മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    • ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    • ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    • പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    പി.ടി തോമസിന്റെ ഓർമ്മകൾ അയവിറക്കി എറണാകുളം ഒ.ഐ.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : ഒ.ഐ.സി.സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി മൂന്നാമത് പി.ടി തോമസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. റിയാദ് സബര്‍മതിയില്‍ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ശുകൂര്‍ ആലുവ ഉദ്ഘാടനം ചെയ്തു.
    നാല് തവണ എം.എല്‍.എ ആയ പി.ടി കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി സാന്നിധ്യമായിരുന്നുവെന്ന് സമ്മേളനം അവകാശപ്പെട്ടു. ഏതു വിഷയവും ശക്തമായും വ്യക്തമായും അവതരിപ്പിക്കാനുള്ള അസാമാന്യപാടവം പി.ടി യുടെ പ്രത്യേകതയായിരുന്നു. മയമില്ലാതെ വിമര്‍ശിക്കുമ്പോഴും മാന്യതയുടെ പര്യായം ആയിരുന്നു പി ടി എന്ന് ശുകൂര്‍ ആലുവ അനുസ്മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വായനയുടെ ആഴം, കോൺഗ്രസിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസം, എന്നും ജനപക്ഷത്തു നിലക്കാനുള്ള ആര്‍ജവം എന്നിവയായിരുന്നു പി ടി എന്ന നേതാവിന്റെ കരുത്ത്. നിര്‍ഭയമായ ആ ശബ്ദവും പുഞ്ചിരി തെളിയുന്ന ആ മുഖവും കോണ്‍ഗ്രസിന്റെ തീരാ നഷ്ട്ടങ്ങളാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത് പറഞ്ഞു.
    മുട്ടില്‍ മരം മുറി കേസ്, നിയമസഭാ കയ്യാങ്കളി കേസ്, പുരാവസ്തു തട്ടിപ്പു കേസ് എന്നിവ നിയമസഭയില്‍ ശക്തമായി ഉന്നയിച്ചത് പി ടി ആയിരുന്നു. യുവ സാമാജികരെക്കാള്‍ ഊര്‍ജസ്വലത പ്രകടിപ്പിച്ച പി ടിക്കു വഴങ്ങാത്തതായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ അനുസ്മരിച്ചു.

    വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന പി ടി ക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പ്രവത്തകര്‍ക്കു പി ടി യോടും ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും വിലാപയാത്രയില്‍ വിങ്ങിയ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്ന തേങ്ങലുകള്‍ ആ ആത്മബന്ധത്തിന്റെ സാക്ഷ്യപത്രങ്ങളാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര പറഞ്ഞു.

    ആമുഖ പ്രഭാഷണം ജില്ലാ വര്‍ക്കിംഗ് പ്രെസിഡന്റ്‌റ് അലി ആലുവ നിര്‍വഹിച്ചു. സിദ്ദീക്ക് കല്ലൂപ്പറമ്പന്‍, നൗഷാദ് കറ്റാനം, നൗഷാദ് പാലമേല്‍ തൊടുപുഴ, അമീര്‍ പട്ടണത്ത്, സലാം പെരുമ്പാവൂര്‍, ബിനു തോമസ്, ജിബിന്‍ സമദ്, യഹിയ കൊടുങ്ങല്ലൂര്‍, നാസര്‍ ലൈസ്, സലിം ആര്‍ത്തിയില്‍, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, കെ കെ തോമസ് ,അലക്‌സ് കൊട്ടാരക്കര, ജോണ്‍സണ്‍ മാര്‍ക്കോസ്, ജോജോ ജോര്‍ജ്, അന്‍സായി ഷൗക്കത്ത്, രഘുനാഥ് പറശ്ശിനി കടവ്, ഹരീന്ദ്രന്‍ കണ്ണൂര്‍, കമറുദ്ധീന്‍ ആലപ്പുഴ എന്നിവര്‍ അനുസ്മരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജാഫര്‍ ഖാന്‍ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    OICC PT Thomas
    Latest News
    എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    03/07/2025
    മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    03/07/2025
    ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    03/07/2025
    ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    03/07/2025
    പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.