റിയാദ്– പ്രവാസി മലയാളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇടയത്താഴം, റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രാത്രികാലങ്ങളില്‍ കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌ക്കോയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍, ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ഇടയത്തഴ വിതരണം നടക്കുന്നത്. റമദാന്‍ മുപ്പതു ദിവസവും ഈ വിതരണം തുടരും.
പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണ ഉദ്ഘാടനം പിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗങ്ങളായ ജലീല്‍ ആലപ്പുഴ, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. റമദാന്‍ സാന്ത്വന കമ്മിറ്റി കണ്‍വീനര്‍ സഫീര്‍ അലി തലാപ്പില്‍ സംസാരിച്ചു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷനായിരുന്നു. നാഷണല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ റമദാന്‍ സന്ദേശം നല്‍കി. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികള്‍ക്ക് വിതരണം ചെയ്യുന്ന റമദാന്‍ കിറ്റില്‍ അരിയടക്കം 14 ഇനം പലവ്യഞ്ജനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തുച്ചമായ വരുമാനമുള്ള വനിത ജീവനക്കാര്‍ക്ക് ലേബര്‍ ക്യാമ്പില്‍ റമദാന്‍ കിറ്റ് വിതരണ പരിപാടിയില്‍ സിമി ജോണ്‍സണ്‍, സുനി ബഷീര്‍, സുരേഷ് ശങ്കര്‍, ശരീഖ് തൈക്കണ്ടി, ഷിബു ഉസ്മാന്‍, യാസിര്‍ അലി, ജോണ്‍സണ്‍ മാര്‍ക്കോസ്, കെ ജെ റഷീദ്, ജിബിന്‍ സമദ് കൊച്ചി, ഷിബു ഉസ്മാന്‍, ശ്യാം വിളക്കുപാറ, ബിനോയ് മത്തായി, മുഹമ്മദ് ഖാന്‍, ബിനു കെ തോമസ്, ഷാജഹാന്‍ ചാവക്കാട്, സിയാദ് വര്‍ക്കല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കേരളത്തില്‍ 14 ജില്ലകളിലും നിര്‍ധനരായ വൃക്കരോഗബാധിതര്‍ക്ക് ഈ വര്‍ഷത്തെ റമദാന്‍ 2025 ന്റെ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.



