Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 4
    Breaking:
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    • ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    • എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    • ഐപിഎൽ; വീണ്ടും റിസ്വി വിസ്മയം, ഡൽഹിക്ക് മുംബൈക്കെതിരെ ആറ് വിക്കറ്റിന്റെ ജയം
    • അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ഒരേ കുടുംബത്തിലെ എട്ടു പേരടക്കം 12 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ട്രക്കുകളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍: കുഞ്ഞുബാലന്‍ അടക്കം മൂന്നു പേര്‍ക്കു കൂടി ലക്ഷ്വറി കാറുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2024 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ട്രക്കുകളില്‍ കൊണ്ടുപോകുന്ന വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്യുന്ന പിഞ്ചുബാലനും ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി അഭിവാദ്യം ചെയ്യുന്ന സൗദി വൃദ്ധയും കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ എത്തി സല്യൂട്ട് ചെയ്യുന്ന യുവാവും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – റിയാദ് സീസണിന്റെ ഭാഗമായ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാന്‍ ജിദ്ദയില്‍ നിന്ന് കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്ന സൗദിയ വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച മത്സരത്തില്‍ വിജയികള്‍ക്ക് പ്രഖ്യാപിച്ച ലക്ഷ്വറി കാറുകള്‍ക്ക് അര്‍ഹരായ മൂന്നു പേരെ കൂടി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഫോട്ടോയും വീഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ആറു ലക്ഷ്വറി കാറുകളായി പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഇതില്‍ പെട്ട ഒരു ലക്ഷ്വറി കാര്‍ വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് പരമ്പരാഗത സൗദി നൃത്തരൂപമായ അര്‍ദ നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധനായ സൗദി പൗരന് സമ്മാനിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാറുകള്‍ സമ്മാനിക്കുന്ന മൂന്നു പേരെ കൂടി തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചത്.

    @Turki_alalshikh #طياراتنا_وين_وصلت #تصويري 🇸🇦 pic.twitter.com/qhr9X9k5yM

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — الصغـير⚜️ (@abs_oq) September 13, 2024

    ട്രക്കുകളില്‍ കൊണ്ടുപോകുന്ന വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്ത പിഞ്ചുബാലനും ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി അഭിവാദ്യം പ്രകടിപ്പിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത സൗദി വൃദ്ധക്കും കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ വിമാനങ്ങള്‍ കടന്നുപോകുന്ന റോഡിനു സമീപം എത്തി സല്യൂട്ട് ചെയ്ത് അഭിവാദ്യമര്‍പ്പിച്ച യുവാവിനും കാറുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഇനി രണ്ടു കാറുകള്‍ കൂടിയാണ് ശേഷിക്കുന്നത്.

    والله تستاهلين يا أمي الجايزه مبروك وبقي ٣ سيارات🇸🇦❤️ pic.twitter.com/29tioziat5

    — TURKI ALALSHIKH (@Turki_alalshikh) September 14, 2024

    ഇതില്‍ ഒരു കാര്‍ ഏറ്റവും മനോഹരമായ ഫോട്ടോയും വീഡിയോയും എടുത്ത് വിജയിയാകുന്നയാള്‍ക്ക് സമ്മാനിക്കുമെന്ന് തുര്‍ക്കി ആലുശൈഖ് ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു കാര്‍ പൊതുജനങ്ങളില്‍ പെട്ടവര്‍ക്കാണോ അതല്ല, ഏറ്റവും മികച്ച ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കാണോ സമ്മാനിക്കുക എന്ന കാര്യം വ്യക്തമല്ല.

    كفو ابو ناصر على هذه اللفتة الجميلة من معاليك تجاه شخص في امس الحاجة للدعم المعنوي والمادي 🇸🇦❤️🇸🇦❤️🇸🇦❤️🇸🇦❤️🇸🇦❤️🇸🇦❤️🇸🇦❤️ pic.twitter.com/YEVUlrNPfg

    — ماجد العتيبي (@alghtyby) September 14, 2024

    വിമാനങ്ങള്‍ റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫ് പിന്നിട്ടിട്ടുണ്ട്. വിമാനങ്ങള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം സ്വദേശികള്‍ കൂട്ടത്തോടെ പുറത്തിറങ്ങി അസാരണ സംഭവത്തിന് സാക്ഷികളാവുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്വറി കാര്‍ മോഹിച്ച് നിരവധി പേര്‍ വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കാനും മത്സരിക്കുന്നുണ്ട്.

    مسيرة فخر 🇸🇦#موسم_الرياض @Turki_alalshikh #طائرات_موسم_الرياض
    #طيارتنا_وين_وصلت pic.twitter.com/rWWJ6C6tWq

    — عبدالله العمير (@alomair57) September 12, 2024

    കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ബോയിംഗ് 777 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാന്‍ കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിലേറെ മുമ്പ് സൗദിയ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തിയ ബോയിംഗ് 777-200 ഇ.ആര്‍ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് റിയാദ് സീസണിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നഗരവാസികള്‍ക്കും നവ്യാനുഭവം സമ്മാനിക്കാന്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നത്. ബുളിവാര്‍ഡിലെ ഏറ്റവും വലിയ വിനോദ പദ്ധതിയുടെ പ്രൊമോഷന്‍ കാമ്പയിനിന്റെ ഭാഗമായാണ് വിമാനങ്ങള്‍ ചിത്രീകരിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    04/04/2026
    ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    04/04/2026
    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    04/04/2026
    ഐപിഎൽ; വീണ്ടും റിസ്വി വിസ്മയം, ഡൽഹിക്ക് മുംബൈക്കെതിരെ ആറ് വിക്കറ്റിന്റെ ജയം
    04/04/2026
    അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ഒരേ കുടുംബത്തിലെ എട്ടു പേരടക്കം 12 മരണം
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.