Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    • ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    • ‘ലോക’യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി
    • ഹമാസിനെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് ഇസ്രായില്‍ സൈന്യം
    • വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയായതോടെ തീര്‍ഥാടനയാത്രയുടെ ഓര്‍മകള്‍ അനശ്വരമാക്കാന്‍ വിദേശ ഹാജിമാര്‍ ഉപഹാരങ്ങള്‍ വാങ്ങുന്ന തിരക്കില്‍. പുണ്യഭൂമിയില്‍ നിന്ന് സ്വദേശങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ ഉറ്റവര്‍ക്ക് സമ്മാനിക്കാനുള്ള ഉപഹാരങ്ങള്‍ തേടി മിനായിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവു കച്ചവടക്കാരുടെ അടുത്തും തീര്‍ഥാടകര്‍ കൂട്ടത്തോടെ എത്തുന്നു. വിശുദ്ധ ഹറമിനു ചുറ്റുമുള്ള മാളുകളില്‍നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും ഹാജിമാര്‍ ഉപഹാരങ്ങള്‍ വാങ്ങുന്നതും ഷോപ്പിംഗ് നടത്തുന്നതും പതിവാണ്. ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയായ ശേഷം മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനുള്ള തയാറെടുപ്പും ഹജിന്റെ അവസാനത്തില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രകടനവുമാണിത്. കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.

    ഉപഹാരങ്ങളില്‍ ഭൂരിഭാഗവും പുണ്യസ്ഥലങ്ങളുടെ പ്രതീകങ്ങളാണ്. മതപരമായ പ്രാധാന്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവയാണ്. സംസം വെള്ളം, ജപമാലകള്‍, മുസ്ഹഫുകള്‍, അത്തറുകള്‍, കസ്തൂരി, ഈത്തപ്പഴം, പ്രത്യേകിച്ച് അജ് വ ഈത്തപ്പഴം എന്നിവ ഏറ്റവും ജനപ്രീതിയുള്ള സമ്മാനങ്ങളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജിനു ശേഷമുള്ള ദിവസങ്ങളില്‍ മക്കയിലെയും മദീനയിലെയും വിപണികളില്‍ ഗണ്യമായ ഉണര്‍വ് കാണപ്പെടുന്നു. ഹറം പ്രദേശത്തെ ഷോപ്പിംഗ് സെന്ററുകള്‍, അസീസിയ മാര്‍ക്കറ്റ്, ഹിജാസ് മാര്‍ക്കറ്റ്, പ്രവാചക മസ്ജിദു സമീപമുള്ള മദീനയിലെ ബസാറുകള്‍ എന്നിവിടങ്ങള്‍ വിവിധ ദേശക്കാരായ തീര്‍ഥാടകരാല്‍ നിറഞ്ഞു. തീര്‍ഥാടകര്‍ക്ക് പ്രത്യേക ഓഫറുകളും വലിയ തോതിലുള്ള പര്‍ച്ചേയ്‌സിംഗുകള്‍ക്ക് കിഴിവുകളും വാഗ്ദാനം ചെയ്യുന്ന വ്യാപാരികള്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
    തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഇനങ്ങള്‍ ഊദ് ഓയിലും കറുത്ത കസ്തൂരിയുമാണെന്ന് മക്കയിലെ പെര്‍ഫ്യൂം ഷോപ്പിലെ സെയില്‍സ് ഗേളായ ഉമ്മു അബ്ദുല്ല പറയുന്നു. അവര്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും വിതരണം ചെയ്യാനായി വലിയ അളവില്‍ വാങ്ങുന്നു. തീര്‍ഥാടന യാത്ര കഠിനവും ചെലവേറിയതുമായിട്ടും ഹജ് കര്‍മം പൂര്‍ത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തുമ്പോള്‍ ബന്ധുക്കള്‍ക്ക് സന്തോഷവും ആഹ്ലാദവും നല്‍കുകയെന്ന സാമൂഹിക കടമ തീര്‍ഥാടകര്‍ ഒരിക്കലും അവഗണിക്കുന്നില്ല – ഉമ്മു അബ്ദുല്ല പറയുന്നു.

    കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് പുണ്യഭൂമിയില്‍ നിന്നുള്ള ഉപഹാരങ്ങള്‍ വിലപ്പെട്ടതാണെന്ന് ഈജിപ്തില്‍ നിന്നുള്ള ഹജ് തീര്‍ഥാടകന്‍ അഹ്മദ് ശറഫ് വിശദീകരിച്ചു. ഹജ് ഉപഹാരങ്ങള്‍ ഹജിനു ശേഷം മുസ്‌ലിം പാരമ്പര്യങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അനുഗ്രഹങ്ങളും വാത്സല്യവും, ആത്മീയവും ആഴത്തിലുള്ളതുമായ മാനവും ഈ ഉപഹാരങ്ങളില്‍ സമന്വയിക്കുന്നതായും അഹ്മദ് ശറഫ് പറയുന്നു.
    ഒരു ജപമാലയോ ചെറിയ കുപ്പി സംസം വെള്ളമോ പോലുള്ള ലളിതമായ സമ്മാനമാണെങ്കില്‍ പോലും, മക്കയില്‍ നിന്ന് എന്തെങ്കിലും കൊണ്ടുപോകാതെ എനിക്ക് എന്റെ കുടുംബത്തിലേക്ക് മടങ്ങാന്‍ കഴിയില്ല. സമ്മാനങ്ങള്‍ സ്വീകര്‍ത്താവിന് വലിയ അര്‍ഥം നല്‍കുന്നു – ഇന്തോനേഷ്യയില്‍ നിന്നുള്ള അലി പറയുന്നു. നമസ്‌കാരപടങ്ങളും (മുസല്ല) ഇരുഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും ഫോട്ടോകളുമാണ് ഹജ് തീര്‍ഥാടനത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി താന്‍ വാങ്ങുന്ന സമ്മാനങ്ങളെന്ന് മൊറോക്കോയില്‍ നിന്നുള്ള ഹജ് തീര്‍ഥാടക ഫാത്തിമ പറഞ്ഞു. മഹത്തായ മതപരമായ മൂല്യം കാരണം പുണ്യസ്ഥലങ്ങളെ കുറിച്ച ഓര്‍മ തീര്‍ഥാടകരുടെ ഹൃദയങ്ങളില്‍ നിലനിര്‍ത്താനും ഹജ് നിര്‍വഹിക്കാന്‍ കഴിയാത്തവരില്‍ അവയെ കുറിച്ച സ്‌നേഹം വളര്‍ത്താനും ഇത്തരം ഉപഹാരങ്ങള്‍ സഹായിക്കുമെന്നും ഫാത്തിമ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Makkah
    Latest News
    ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    15/09/2025
    ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    15/09/2025
    ‘ലോക’യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി
    15/09/2025
    ഹമാസിനെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് ഇസ്രായില്‍ സൈന്യം
    15/09/2025
    വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version