മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഈദ് അൽ-അദ്ഹ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
സൗദി അറേബ്യയിലെ അല്‍ ഉലയ്ക്കു സമീപം വിവാഹ മുന്നൊരുക്കങ്ങള്‍ക്കിടെ ഉണ്ടായ കാറപകടത്തില്‍ ജീവന് നഷ്ടമായ പ്രതിശ്രുത വധൂവരന്മാരായ ടീന ബൈജുവിന്റെയും (27) അഖില്‍ അലക്സിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്സും വയനാട് നടവയല്‍ സ്വദേശിനിയുമായ ടീനയുടെ മൃതദേഹം 64 ദിവസങ്ങള്‍ക്കു ശേഷം, ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ചയാണ് എത്തിച്ചത്. ആറ് ദിവസം മുമ്പാണ് അഖിലിന്റെ മൃതദേഹം നാട്ടിലെത്തിയത്.