സുരക്ഷ, ആരോഗ്യം, സേവനം എന്നിവയുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഹജ് സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.