പെരുന്നാള്‍ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും ടെലികോം നെറ്റ്വര്ക്കുകളില് 2.23 കോടിയിലേറെ കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷന് അറിയിച്ചു. ഇതില്‍ 1.91 കോടി ലോക്കല്‍ കോളുകളും 32 ലക്ഷം ഇന്റര്‍നാഷണല്‍ കോളുകളുമായിരുന്നു.
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ എളുപ്പവും ആശ്വാസവും നല്‍കാനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍ ഫോര്‍ കമാന്‍ഡ് ആന്റ് കണ്ട്രോളിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു.