തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.

Read More

കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം പേര്‍ സൗദികളും 44.4 ശതമാനം പേര്‍ വിദേശികളുമാണ്. ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്.

ജനസംഖ്യയില്‍ 22.5 ശതമാനം പേര്‍ പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര്‍ 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര്‍ 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്.

Read More