അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയും ഫോണില്‍ ബന്ധപ്പെട്ട് പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പശ്ചമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.