മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.