സന്ദർശകരുടെ എണ്ണത്തിൽ മക്ക ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തും ടൂറിസം പ്രകടന സൂചികയിൽ മദീന ആഗോള തലത്തിൽ ഏഴാം സ്ഥാനത്തുമെത്തി.
ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തസ്‌രീഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര, വിദേശ തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ തസ്‌രീഹ് പ്ലാറ്റ്‌ഫോം ലൈസൻസുകളും പെർമിറ്റുകളും നൽകുന്നു.