മൂന്നംഗ വാഹന മോഷണ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓഫ് ചെയ്യാതെ ഉടമ പുറത്തിറങ്ങിയ സമയം ലക്ഷ്യമിട്ട് വാഹനം മോഷ്ടിച്ച ശേഷം അത് പൊളിച്ച് സ്‌പെയർ പാർട്‌സായി വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.