Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 26
    Breaking:
    • മാഞ്ഞു പോകുന്ന മഷി ഉപയോഗിച്ച് ചെക്കെഴുതി വഞ്ചിച്ചു: പ്രതി 17 ലക്ഷം ദിർഹവും നഷ്ടപരിഹാരവും നൽകണമെന്ന് ദുബായ് കോടതി
    • ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം: അന്റോണിയോ ഗുട്ടെറസ്
    • ബ്രീസ് ഫൗണ്ടേഷൻ ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം റാഫി പാങ്ങോടിന്
    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം: ജിദ്ദ ടവറിന്റെ 107 നിലകളുടെ നിർമാണം പൂർത്തിയായി- അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ
    • തെരുവ് കീഴടക്കിയ പാറ്റ ശക്തി; മോദി പ്രഭാവത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം10/06/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ശുമൈസി ആശുപത്രിയിൽ നടക്കും. ജീവൻ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യമായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒഐസിസിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സംഘടനകൾ, മുഖ്യധാരാ കൂട്ടായ്മകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ രക്തദാനത്തിന് സന്നദ്ധരായവരുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചതായും സംഘാടകർ വ്യക്തമാക്കി.

    രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനകൾ, ലഘു ഭക്ഷണ ക്രമീകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നൽകിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംഘമാണ് ക്യാമ്പിന്റെ സമഗ്ര ഏകോപന ചുമതല വഹിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. 1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിക്ക് റിയാദിലെ പൊതുസമൂഹത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒഐസിസി നേതാക്കൾ അഭ്യർഥിച്ചു. രക്തദാനം നടത്തുന്ന എല്ലാവർക്കും ഒഐസിസിയുടെയും മിനിസ്ട്രി ഓഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത സർട്ടിഫിക്കറ്റ് നൽകും. കൂടാതെ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന രക്തദാതാക്കൾക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ആവശ്യമായാൽ ബന്ധപ്പെട്ട ഭാരവാഹികളുമായി മുൻകൂട്ടി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

    ക്യാമ്പിലെത്തുന്നവരുടെ സൗകര്യാർത്ഥം വാഹന പാർക്കിംഗിനായി ശുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പർ 15-നു സമീപം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവേശവും ആനന്ദവും പകരുന്നതിനായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

    രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും, കൂടുതൽ പേർ ഈ സാമൂഹിക സംരംഭത്തിന്റെ ഭാഗമാകണമെന്നും ഒഐസിസി ഭാരവാഹികൾ അഭ്യർഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, പ്രോഗ്രാം ചെയർമാൻ ഷിഹാബ് കൊട്ടുകാട്, ജനറൽ കൺവീനർ മാത്യു ജോസഫ്, കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി,ഒഐസിസി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ട്രഷറർ സന്തോഷ് വിളയിൽ എന്നിവർ പങ്കെടുത്തു.​

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Blood Donation OICC
    Latest News
    മാഞ്ഞു പോകുന്ന മഷി ഉപയോഗിച്ച് ചെക്കെഴുതി വഞ്ചിച്ചു: പ്രതി 17 ലക്ഷം ദിർഹവും നഷ്ടപരിഹാരവും നൽകണമെന്ന് ദുബായ് കോടതി
    26/07/2026
    ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം: അന്റോണിയോ ഗുട്ടെറസ്
    26/07/2026
    ബ്രീസ് ഫൗണ്ടേഷൻ ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം റാഫി പാങ്ങോടിന്
    26/07/2026
    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം: ജിദ്ദ ടവറിന്റെ 107 നിലകളുടെ നിർമാണം പൂർത്തിയായി- അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ
    26/07/2026
    തെരുവ് കീഴടക്കിയ പാറ്റ ശക്തി; മോദി പ്രഭാവത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി
    25/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.