Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ബിജെപി; എൻഐഎക്ക് കത്ത് നൽകി
    • ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    • വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    • അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഒ.ഐ.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രായില്‍ തുടരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ ആവശ്യപ്പെട്ടു. വധിക്കല്‍, പീഡനം, പട്ടിണിക്കിടല്‍, ബലാത്സംഗം, ഒറ്റപ്പെടുത്തല്‍, നിര്‍ബന്ധിത തിരോധാനം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഫലസ്തീന്‍ തടവുകാര്‍ക്കു നേരെ ഇസ്രായില്‍ നടത്തുന്നത്. ഇത് നിയമ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായിലിന്റെ കൊടും പീഡനങ്ങള്‍ കാരണം 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ പതിനെട്ടു തടവുകാര്‍ ഇസ്രായിലി ജയിലുകളില്‍ വീരമൃത്യുവരിച്ചു. ഇവര്‍ക്കു പുറമെ ഡസന്‍ കണക്കിന് തടവുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

    ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ ഇസ്രായില്‍ പുറത്തുവിട്ടിട്ടില്ല. ഫലസ്തീനികളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഇസ്രായില്‍ തുടരുന്നതിനെ ഒ.ഐ.സി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇസ്രായിലി ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ എണ്ണം 9,700 ലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 80 പേര്‍ വനിതകളും 52 പേര്‍ മാധ്യമപ്രവര്‍ത്തകരും 250 ലേറെ പേര്‍ കുട്ടികളുമാണ്. 3,380 പേരെ യാതൊരുവിധ ആരോപണവും ഉന്നയിക്കാതെയും വിചാരണ ചെയ്യാതെയുമാണ് തടവിലിട്ടിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    600 ഓളം തടവുകാര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ഇസ്രായില്‍ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ക്രൂരമായ പീഡനങ്ങളെയും തടവുകാര്‍ കഴിയുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെയും കുറിച്ച് അന്താരാഷ്ട്ര സമൂഹം അടിയന്തിര അന്വേഷണം നടത്തണം. ഇസ്രായില്‍ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ ചാര്‍ട്ടറും മറ്റു ബന്ധപ്പെട്ട അന്താരാഷ്ട്ര ചാര്‍ട്ടറുകളും അനുശാസിക്കുന്ന മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിത്.

    അന്താരാഷ്ട്ര ചാര്‍ട്ടറുകള്‍ അനുശാസിക്കും പ്രകാരം ഫലസ്തീനി തടവുകാരെ കൈകാര്യം ചെയ്യാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സ്ഥാപനങ്ങളോടും ഒ.ഐ.സി ആവശ്യപ്പെട്ടു. ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും ഒ.ഐ.സി പ്രഖ്യാപിച്ചു. ഫലസ്തീനി തടവുകാര്‍ക്ക് സ്വാതന്ത്ര്യവും നീതിയും നേടിക്കൊടുക്കാനും അവരുടെ സന്ദേശവും ദുരിതങ്ങളും അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാനും പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഒ.ഐ.സി ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ബിജെപി; എൻഐഎക്ക് കത്ത് നൽകി
    22/04/2026
    ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    22/04/2026
    വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    22/04/2026
    അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    22/04/2026
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version