ജിദ്ദ- കനത്ത മഴ പെയ്തേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിൽ ഇന്ന് (ഡിസംബർ 9 ചൊവ്വ) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
ജിദ്ദക്ക് പുറമെ റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും വേണ്ടി മദ്രസതി പ്ലാറ്റ്‌ഫോം വഴി “വിദൂര” പഠനത്തിലേക്ക് മാറാനും തീരുമാനിച്ചു. വിവിധ യൂണിവേഴ്സിറ്റികളും ഇന്ന് അവധി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



