Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    • ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    • ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയിൽ ഹോം ഡെലിവറി ജീവനക്കാര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹോം ഡെലിവറി ജീവനക്കാര്‍ക്ക് പുതുതായി 12 വ്യവസ്ഥകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതായി നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കരടു വ്യവസ്ഥകള്‍ വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ഹെല്‍ത്ത് കാര്‍ഡ് നേടല്‍, വൃത്തിയുള്ള വസ്ത്രം ധരിക്കല്‍, സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് യൂനിഫോം അംഗീകരിക്കല്‍, സ്ഥാപനത്തിന്റെ പേരോ ട്രേഡ് മാര്‍ക്കോ യൂനിഫോമിലോ ഡെലിവറി ബോക്‌സിലോ പതിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുമ്പോള്‍ മുഴുസയമം മാസ്‌കും കൈയുറകളും ധരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സ് ഡ്രൈവര്‍ക്ക് സമീപമുള്ള സീറ്റില്‍ വെക്കാതിരിക്കല്‍, നീക്കം ചെയ്യുന്ന വസ്തുക്കള്‍ സൂക്ഷിച്ച പേക്കറ്റിലെ സീല്‍ നീക്കം ചെയ്യാതിരിക്കല്‍-തുറക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുമ്പോള്‍ പുകവലിക്കാതിരിക്കല്‍, ഭക്ഷണ, പാനീയങ്ങള്‍ കഴിക്കാതിരിക്കല്‍ എന്നിവ അടക്കമുള്ള വ്യവസ്ഥകളാണ് ജീവനക്കാര്‍ക്ക് ബാധകമാക്കുന്നത്.

    ഭക്ഷ്യവസ്തുക്കളുടെ ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങളില്‍ അവബോധം നല്‍കുന്ന പരിശീലനം ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്. കൈകള്‍ പതിവായി കഴുകല്‍, നഖങ്ങള്‍ വെട്ടിയതും വൃത്തിയുള്ളതുമായിരിക്കല്‍ എന്നീ വ്യവസ്ഥകളും ജീവനക്കാര്‍ക്ക് ബാധകമാണ്. രോഗം ബാധിക്കുകയോ മുറിവുണ്ടാവുകയോ പകരുന്ന അള്‍സറുകള്‍ ബാധിക്കുകയോ ചെയ്താല്‍ ഡെലിവറി ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജീവനക്കാരന്‍ മെഡിക്കല്‍ ഫിറ്റായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് കാലാവധിയുള്ള നഗരസഭാ ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അതത് വ്യാപാര മേഖലകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നേടുകയും വേണം. ഹോം ഡെലിവറി ലൈസന്‍സ് കാലാവധി നഗരസഭാ ലൈസന്‍സ് കാലാവധിയേക്കാള്‍ കവിയാന്‍ പാടില്ല. ഹോം ഡെലിവറിക്ക് മൂന്നാമതൊരു കക്ഷിയുമായി കരാര്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ആ കമ്പനിയുടെ പേരുവിവരങ്ങളും ഡെലിവറി സേവനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഈ സേവനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിവരങ്ങള്‍ ലൈസന്‍സ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

    ഹോം ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ലൈസന്‍സുള്ളതും ഡെലിവറിക്കായി പ്രത്യേകം സജ്ജീകരിച്ചതുമാകണം. വാഹനവും അനുബന്ധ സജ്ജീകരണങ്ങളും പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. വാഹനത്തിന്റെ താപനില നീക്കം ചെയ്യുന്ന ഭക്ഷ്യവസ്തുവിന്റെ സ്വഭാവത്തിന് അനുയോജ്യമായിരിക്കണം. മരുന്നുകളാണ് ഡെലിവറി ചെയ്യുന്നതെങ്കില്‍ മരുന്ന് വില്‍ക്കുന്ന സ്ഥാപനം സീല്‍ ചെയ്ത ബാഗില്‍ പേക്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. വൃത്തിയാക്കാനും അണുവിമുക്തമാക്കാനും എളുപ്പമുള്ള കട്ടികൂടിയ, തുരുമ്പ് പിടിക്കാത്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബോക്‌സുകളായിരിക്കണം ഹോം ഡെലിവറി സേവനത്തിനുള്ള ബൈക്കുകളില്‍ ഉപയോഗിക്കേണ്ടത്.
    ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ബഖാലകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, റെസ്‌റ്റോറന്റുകള്‍, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ കാറുകളും ബൈക്കുകളും ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്. ബേക്കറികള്‍, കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങളുടെ ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് അനുയോജ്യമായ മിനി ചരക്കു വാഹനങ്ങള്‍ ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്.

    കാറ്ററിംഗ് സെന്ററുകള്‍, ഇറച്ചി വിതരണ കേന്ദ്രങ്ങള്‍, ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ഹെവി ചരക്ക് വാഹനങ്ങളും ഹോം ഡെലിവറിക്ക് ഉപയോഗിക്കാവുന്നതാണ്. വാഹനം ഉപയോഗിക്കാനുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ സ്ഥാപനത്തിന്റെ പക്കലുണ്ടായിരിക്കണം. ഭക്ഷ്യവസ്തുക്കളെ ബാധിക്കുന്ന മലിനീകരണമോ ദുര്‍ഗന്ധമോ വാഹനത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും വ്യവസ്ഥയുണ്ട്. ഡെലിവറി ചെയ്യുമ്പോള്‍ ചൂടുള്ള ഭക്ഷണങ്ങളെയും തണുത്ത ഭക്ഷണങ്ങളെയും വേര്‍തിരിക്കേണ്ടതാണ്. ഭക്ഷണങ്ങളും മരുന്നും സൂക്ഷിക്കുന്ന അതേ സ്ഥലത്ത് ശുചീകരണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല.

    ഡെലിവറിക്ക് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള കാലാവധിയുള്ള ലൈസന്‍സുകള്‍ ഉണ്ടായിരിക്കണം. ചൂടുള്ളതും തണുപ്പിച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്ന പാക്കേജിംഗ് സാമഗ്രികളാണ് ഉപയോഗിക്കേണ്ടത്. പാക്കേജിംഗ് സാമഗ്രികള്‍ ആകിരണം ചെയ്യപ്പെടാത്തതും രുചിയില്ലാത്തതും മണമില്ലാത്തുമായിരിക്കണം. ഭക്ഷ്യവസ്തുക്കളുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതുമായിരിക്കരുത്. പാക്കേജിംഗ് സാമഗ്രികള്‍ ആരോഗ്യത്തിന് ഹാനികരമോ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതോ ആയിരിക്കരുത്. പാക്കേജിംഗ് സാമഗ്രികള്‍ ഈയാവശ്യത്തിനായി പ്രത്യേകം നീക്കിവെച്ച വൃത്തിയുള്ള സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. രാസവസ്തുക്കളോ മറ്റേതെങ്കിലും മലിനീകരണ വസ്തുക്കളോ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകലെയുമായിരിക്കണം. പാക്കേജിംഗ് സാമഗ്രികള്‍ പുതിയതും മുമ്പ് ഉപയോഗിക്കാത്തതും നന്നായി അടക്കാന്‍ കഴിയുന്നവയുമായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.
    തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ഡെലിവറി സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നത്.

    ക്യാപ്.
    ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ബാധകമാക്കാനുദ്ദേശിക്കുന്ന യൂനിഫോമുകളുടെ മാതൃകകള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    18/06/2025
    ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    18/06/2025
    ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    18/06/2025
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.