റിയാദ്– റിയാദിലെ ജീവ കാരുണ്യ, കലാ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ (ആര്‍എംകെ)ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. റിയാദിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വൈസ് പ്രസിഡന്റ് മുസ്തഫ ആതവനാട് അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ അമീര്‍ പി ടി പാലത്തിങ്ങല്‍ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി ഫക്രുദ്ദീന്‍ കാപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് പെരിന്തല്‍മണ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു രക്ഷാധികാരി സഹീര്‍ ഒതുക്കുങ്ങല്‍ ബോധവല്‍ക്കരണം നടത്തി.
പ്രസിഡന്റ് റഫീഖ് പെരിന്തല്‍മണ്ണ, ജനറല്‍ സെക്രട്ടറി സഹീര്‍ ഒതുക്കങ്ങല്‍, ട്രഷറര്‍ നവാസ് അരീക്കോട്. വൈസ് പ്രസിഡന്റ്: മുസ്തഫ ആതവനാട്, ജാഫര്‍ പറവണ്ണ, ജോയിന്റ് സെക്രട്ടറി: ശിഹാബ് പുത്തനത്താണി, നൗഫല്‍ തീരുര്‍. ജോ. ട്രഷറര്‍ ഫഹദ് മദാരി. ലീഗല്‍ അഡൈ്വസര്‍ സിദ്ദീഖ് തുവ്വൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമീര്‍ പാലത്തിങ്ങല്‍, രക്ഷാധികാരികള്‍: ഹനീഫ പുത്തനത്താണി, റഷീദ് കോട്ടക്കല്‍, അബ്ദുല്‍ അസീസ് (ഷിഫാ അല്‍ ജസീറ), ഫക്രുദ്ദീന്‍ കാപ്പ്, ചാരിറ്റി വിംഗ്. അഷ്‌റഫ് കുറ്റിപ്പാല, അബ്ദുല്ല മുതുകുറ്റി, മീഡിയ വിംഗ് സലാം താനൂര്‍, അസ്ഹര്‍ മമ്പാട്, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് സൈനു കൊളത്തൂര്‍, ശിഹാബ് എടവണ്ണ, അഫ്‌സല്‍ പൊന്നാനി, ജാഫര്‍ താനൂര്‍ എന്നിവരാണ് പുതിയ നേതൃത്വത്തിലുള്ളത്. നൗഫല്‍ പൊന്നാനി, ഷാജി കോഡൂര്‍, അഷ്‌റഫ് അരീക്കോട്, അബ്ദുല്‍ റസാഖ്, ഷുഹൈബ് മാണൂര്‍, ആശംസ നേര്‍ന്നു. ഹനീഫ പുത്തനത്താണി പരിപാടിക്ക് നേതൃത്വം നല്‍കി.



