Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്; നോബിൾ എഫ്​സി ബർ ദുബൈ ജേതാക്കൾ
    • മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    • ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    • സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    • സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ, രാജകീയ ഉത്തരവ് പുറത്തിറങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/10/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാനെ നിയോഗിച്ചു. സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതരുടെ കൗൺസിലിന്റെ ചെയർമാനായും, പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള ജനറൽ പ്രസിഡൻസിയുടെ ജനറൽ പ്രസിഡന്റായും മന്ത്രി പദവിയോടെയാണ് നിമയമം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് നിയമനമെന്നും രാജകീയ ഉത്തരവിൽ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറിവിനും പ്രബോധനത്തിനുമായി ജീവിതം സമർപ്പിച്ച പണ്ഡിതനാണ് സാലിഹ് ബിൻ ഫൗസാൻ. മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗമായ ഫൗസാൻ 1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള സ്ഥിരം സമിതി അംഗവുമാണ്.

    മുസ്ലീം വേൾഡ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മക്കയിലെ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അൽ-മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് പള്ളിയിലെ ഇമാം, പ്രഭാഷകൻ, അധ്യാപകൻ, ഹജ് വേളയിൽ പ്രഭാഷകർക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗം, സൗദി സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസറുമാണ്. ഇസ്ലാമിക കർമ്മശാസ്ത്രത്തെയും മതശാസ്ത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഫൗസാൻ.

    സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews Grand Mufthi MBS Saudi arabia
    Latest News
    അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്; നോബിൾ എഫ്​സി ബർ ദുബൈ ജേതാക്കൾ
    06/11/2025
    മലയാള കവിതയെ വയലാർ പരമ്പരാ​ഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
    05/11/2025
    ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
    05/11/2025
    സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
    05/11/2025
    സൗദിയിൽ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version