ജിദ്ദ– കിലോമൂന്നിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം സ്വദേശി പരേതനായ മാഞ്ചേരി സൈതലവിയുടെ മകനും ജിദ്ദ കെ എം സി സി അംഗവുമായ അൽ അമീൻ എന്ന മുത്തു (45) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. 24 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അൽ അമീൻ ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം ഒരാഴ്ചയായി ജാമിഅ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് ജിദ്ദയിൽ കബറടക്കും. സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
മാതാവ് – ആയിഷാബി ഭാര്യ- ഉമൈബ മക്കൾ – അജ്സൽ, അജ്ല, സന സഹോദരി – സുഹറ