മക്ക- മലപ്പുറം എടവണ്ണപ്പാറ സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ(24) മക്കയിൽ നിര്യാതനായി. ഉംറക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ശാരീരിക പ്രയാസം തോന്നി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. നിക്കാഹ് കഴിഞ്ഞ ജുമാൻ വിവാഹ ചടങ്ങുകൾക്കായി രണ്ടു മാസത്തിന് ശേഷം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. നാലു വർഷമായി മക്കയിലെ ജബൽ ഉമറിലെ അൽ മാക് കടയിൽ പിതാവ് ഒ.പി അഷ്റഫ് ഹാജിയുടെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നത്. നിക്കാഹ് കഴിഞ്ഞ് മൂന്നു മാസം മുമ്പാണ് സൗദിയിലെത്തിയത്.ഭാര്യ : മുന്ന ഷെറിൻ. മാതാവ്: സാനിറ. സഹോരങ്ങൾ: ജുനൈദ്, സിയ, റിഫ, ഷിബില. മയ്യിത്ത് മക്കയിലെ ശുഹദ ഖബർസ്ഥാനിൽ മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group