മക്ക: മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ കാണാതായ മലയാളി തീർത്ഥാടകയെ കണ്ടുകിട്ടി. മക്കയിലെ വിശുദ്ധ ഹറമിൽനിന്നാണ് ഇവരെ തിരിച്ചു ലഭിച്ചത്. എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറി(65)നെയാണ് മാർച്ച് 31 മുതൽ കാണാതായത്. റിയാദിൽനിന്നും മക്കയിലെ വിശുദ്ധ ഹറമിലേക്ക് റംസാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫടക്കമുള്ള പ്രാർത്ഥനക്കെത്തിയതായിരുന്നു ഇവർ.
റിയാദിൽനിന്നുള്ള ഉംറ സംഘത്തോടൊപ്പമാണ് ഇവർ മാർച്ച് 28 ന് മക്കയിലെത്തിയത്. മാർച്ച് 31 ന് റിയാദിലുള്ള മകൻ മനാസ് അൽ ബുഹാരിയെ വിളിച്ച് ഞാൻ ഖുർആൻ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കിയതായിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഓഫായിരുന്നു.
റിയാദിലുണ്ടായിരന്ന മകൻ മക്കയിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group