Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    • കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    • ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അടുത്ത വെള്ളിയാഴ്ച സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും ജുമുഅ ഖുതുബയില്‍ കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ വിശദീകരിക്കണമെന്ന് ഖതീബുമാര്‍ക്ക് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കി. രാജ്യം ആസ്വദിക്കുന്ന സുരക്ഷയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങള്‍ക്ക് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള ബാധ്യതയെ കുറിച്ച് ഖുതുബയില്‍ വിശദീകരിക്കണം. സമകാലിക സംഭവങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ അപകടങ്ങളെ കുറിച്ചും ഖുതുബയില്‍ പ്രതിപാദിക്കണമെന്ന് മന്ത്രി പറഞ്ഞു.

    സുരക്ഷയുടെയും സ്ഥിരതയുടെയും അനുഗ്രഹങ്ങള്‍ക്ക് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള ബാധ്യത ഖതീബുമാര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കണം. മതത്തിന്റെയും ലൗകിക ജീവിതത്തിന്റെയും ക്ഷേമത്തില്‍ സുരക്ഷയുടെയും സ്ഥിരതയുടെയും വലിയ പ്രാധാന്യവും സ്വാധീനവും വിശദീകരിക്കണം. ദൈവത്തിന് നന്ദി പറയുന്നത് അനുഗ്രഹങ്ങളുടെ തുടര്‍ച്ചക്കും വര്‍ധനവിനും കാരണമാണ്.
    ഒരു വ്യക്തി താന്‍ കേള്‍ക്കുന്നതെല്ലാം പറഞ്ഞാല്‍ നുണയാകുമെന്ന പ്രവാചക വചനത്തിന് അനുസൃതമായി, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, നിജസ്ഥിതി ഉറപ്പുവരുത്താതെ തിടുക്കത്തില്‍ വാര്‍ത്തകള്‍ പങ്കിടുന്നതിനെതിരെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് പ്രധാനമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് സുരക്ഷക്കും സ്ഥിരതക്കും ദേശീയ ഐക്യത്തിനും ഗുരുതരമായ ദോഷം വരുത്തും.
    സദസ്സുകളിലും സോഷ്യല്‍ മീഡിയയിലും സംഭവങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നത് വിലക്കണം. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദഗ്ധര്‍ക്കും ദൈവം അധികാരം ഏല്‍പ്പിച്ചവര്‍ക്കും വിടണം. ഒരു മുസ്‌ലിം എന്ന നിലയില്‍ ഒരു വ്യക്തിയുടെ നല്ല സ്വഭാവത്തിന്റെ ഒരു ഭാഗം തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണെന്ന് പ്രവാചക വചനമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും പങ്കിടുന്നതിനും എതിരെ മുന്നറിയിപ്പ് നല്‍കണമെന്നും മന്ത്രി ഖതീബുമാര്‍ക്ക് നിര്‍ദേശം നല്‍കി. കാരണം ഇത് സമൂഹത്തില്‍ ഭയവും പരിഭ്രാന്തിയും പരത്തുമെന്നും ജീവിതത്തെയും താല്‍പ്പര്യങ്ങളെയും അപകടപ്പെടുത്തുമെന്നും ലക്ഷ്യങ്ങള്‍ നേടാന്‍ ശത്രുക്കളെ സഹായിക്കുമെന്നും ഖതീബുമാര്‍ക്കുള്ള നിര്‍ദേശത്തില്‍ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fake news jumuha qutuba Saudi
    Latest News
    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    03/03/2026
    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    03/03/2026
    ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.