Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    • ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    • വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മിനാ കേളി ഫുട്‌ബോളിന് അല്‍ഖര്‍ജില്‍ തുടക്കമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് മിനാ കേളി ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അല്‍ഖര്‍ജിലെ യമാമ ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണമെന്റ് കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ഫുട്‌ബോള്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍കലാം അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി ബാലന്‍ മുഹമ്മദ് റാസിന്‍ മുഖ്യാതിഥിയായിരുന്നു.

    കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലന്‍, ജീവകാരുണ്യ കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട്, കണ്‍വീനര്‍ ഹസന്‍ പുന്നയൂര്‍, സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഷാജി റസാഖ്, അല്‍ഖര്‍ജിലെ സൗദി പൗരപ്രമുഖരായ മുഹസിന്‍ അല്‍ ദോസരി, ഫഹദ് അബ്ദുല്ല അല്‍ദോസരി, ഡോക്ടര്‍ അബ്ദുന്നാസര്‍, കെഎംസിസി പ്രതിനിധി മുഹമ്മദ് പുന്നക്കാട്, ഷബീബ്, അറ്റ്‌ലസ് ഉടമ ഷബീര്‍, ഹാദായിക്ക് ജനറല്‍ മേനേജര്‍ കെവിന്‍, അബു ഓലീദ് അല്‍ സുജൊവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കണ്‍വീനര്‍ റഷിദ് അലി സ്വാഗതവും ട്രഷറര്‍ ജയന്‍ പെരുനാട് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യദിനത്തില്‍ മൂന്ന് മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തില്‍ റിയാദില്‍ നിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബാള്‍ ഫ്രണ്ട്‌സ് റിയാദും തമ്മില്‍ മത്സരിച്ചു. കളിയില്‍ ഉടനീളം യൂത്ത് ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഒന്‍പതാം മിനുട്ടില്‍ യൂത്ത് ഇന്ത്യയുടെ പത്താം നമ്പര്‍ താരം അഖില്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പതിനാറാം മിനുട്ടിലും ഇരുപത്തിആറാം മിനുട്ടിലും ഗോളുകള്‍ നേടി അഖില്‍ ആദ്യ ഹാട്രിക് നേടി. തുടര്‍ന്ന് 27ആം മിനുട്ടലും 71ആം മിനുട്ടിലും യൂത്ത് ഇന്ത്യയുടെ തന്നെ അസീം രണ്ടു ഗോളുകള്‍ നേടി. കളിയുടെ നാല്‍പതാം മിനുട്ടില്‍ ഫുട്ബാള്‍ ഫ്രന്റ്‌സിന് വേണ്ടി ഫൈസല്‍ ആശ്വാസഗോള്‍ നേടി. ആദ്യ കളിയില്‍ യൂത്ത് ഇന്ത്യ 5, 1 ന് വിജയിച്ചു.

    ലാന്റേണ്‍ എഫ്‌സിയും ഒബയാര്‍ എഫ് സി യും തമ്മില്‍ മാറ്റുരച്ച രണ്ടാമത്തെ മത്സരത്തില്‍ ഏകപക്ഷീകമായ ആറ് ഗോളുകള്‍ക്ക് ലാന്റേണ്‍ എഫ്‌സി വിജയിച്ചു. കളി ആരംഭിച്ചു രണ്ടാം മിനുട്ടില്‍ തന്നെ ലാന്റേണ്‍ എഫ്‌സിയുടെ തേരോട്ടം ആരംഭിച്ചു. രണ്ടാം മിനുട്ടിലും പതിമൂന്നാം മിനുട്ടിലും സിനാനും നാലാം മിനുട്ടിലും ഒന്‍പതാം മിനുട്ടിലും ഇബ്‌നുവും (താജു), പതിനൊന്നാം മിനുട്ടില്‍ മുബാറക്കും ഇരുപത്തി ആറാം മിനുട്ടില്‍ അജ്‌നാസും ലാന്റേണ്‍ എഫ്‌സിക്ക് വേണ്ടി ഗോള്‍ നേടി. മൂന്നാമത്തെ മത്സരം സുലൈ എഫ് സി യും ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സിയും തമ്മിലായിരുന്നു. തുല്യ ശക്തികള്‍ തമ്മില്‍ മാറ്റുരച്ച മത്സരം 2 1 എന്ന സ്‌കോറില്‍ സുലൈ എഫ് സി വിജയിച്ചു. വാശിയേറിയ മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ഷാഹുല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി കളിയില്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ അഞ്ചു മിനുട്ട് നീണ്ടുനിന്ന ആധിപത്യത്തിന് പത്തൊമ്പതാം മിനുട്ടില്‍ സുലൈ എഫ് സിയുടെ പത്താം നമ്പര്‍ താരം ഹാസിഫ് തടയിട്ടു. ഇരുപത്തിഎട്ടാം മിനുട്ടില്‍ ഏട്ടാം നമ്പര്‍ താരം സക്കറിയയുടെ തന്ത്രപരമായ നീക്കത്തിലൂടെ സുലൈ എഫ് സി വിജയഗോള്‍ നേടി. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ റഫറിമാരാണ് കളികള്‍ നിയന്ത്രിച്ചത്.

    ഒന്നാമത്തെ മത്സരത്തില്‍ യൂത്ത് ഇന്ത്യയുടെ അഖിലും രണ്ടാമത്തെ മത്സരത്തില്‍ ലാന്റേണ്‍ എഫ്‌സിയുടെ ഇബ്‌നുവും (താജു),മൂന്നാമത്തെ മത്സരത്തില്‍ സുലൈ എഫ് സിയുടെ ഹബീബിനെയും മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ വിജയിച്ച മൂന്ന് ടീമുകളും ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അടുത്ത ആഴ്ച്ചയിലും മത്സരങ്ങള്‍ നടക്കുമെന്ന് ഫുട്‌ബോള്‍ സംഘാടക സമിതി അറിയിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025
    വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    09/06/2025
    ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    09/06/2025
    വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.