Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 24
    Breaking:
    • യെമൻ തലസ്ഥാനത്ത് ഇസ്രായിൽ വ്യോമാക്രമണം
    • കെസിഎൽ : ഓൾ റൗണ്ടർ പ്രകടനവുമായി അഖിൽ, കാലിക്കറ്റിന് ആദ്യ ജയം
    • ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പിനായി വന്‍കിട കമ്പനികള്‍ മത്സരത്തില്‍
    • 2026 ലോകകപ്പ് ഫൈനൽ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ട്രംപ്
    • ഖത്തർ എഞ്ചിനീയർസ് സമ്മിറ്റ് ഒക്ടോബർ 12ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹൃദയത്തിലുറച്ച പ്രാർത്ഥനകളോടെയും സ്‌നേഹത്തോടെയും വിട, ജിദ്ദയിലെ പ്രവാസി അബ്ദുറഹ്മാൻ എന്ന മാനുവിനെ പറ്റിയുള്ള ഓർമ്മ

    ഷഹീൻ ഹംസBy ഷഹീൻ ഹംസ23/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായി ജീവിതം നയിച്ച വണ്ടൂര്‍ കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കല്‍ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്‍ എന്ന മാനു (65)വിനെ സഹോദരി പുത്രനും ഖത്തറിലെ ഇസ്ലാമിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ ഷഹീൻ ഹംസ ഓർത്തെടുക്കുന്നു.

    കണ്ണീർ മഷിയാക്കി എഴുതുന്ന ഈ നിമിഷത്തിൽ മാനുവാക്ക എന്ന ഞങ്ങളുടെ അമ്മാവനെ പറ്റി, അദ്ദേഹം അടയാളപ്പെടുത്തിയ ജീവിതത്തെ പറ്റി ഒരുപാട് എഴുതണമെന്നുണ്ട്. പക്ഷെ, സഹജീവികളെ നന്നായി സ്നേഹിക്കാൻ അറിയുന്ന ആളാകുമ്പോൾ തന്നെ മറ്റുള്ളവർക്ക് എപ്പോഴും ചങ്ക് പറിച്ചു കൊടുക്കുന്ന ആളായിട്ടാണ് മൂപ്പരെ പരിചയപ്പെട്ട ഏതൊരാളും പറയുക. അത്രത്തോളം പറയാനുണ്ട്. മത സാമൂഹിക സാംസ്കാരിക കല കായിക രാഷ്ട്രീയ മേഖലയിൽ എന്നും അപ്ഡേറ്റഡ് ആയിരുന്നു എന്ന് മാത്രമല്ല എപ്പോഴും ഒരു മാനാക്ക ടച്ച്‌ ഉണ്ടായിരുന്നു എല്ലാറ്റിലും. നാട്ടുകാരെ അറിയുന്ന യുവാക്കളുടെ സ്പന്ദനമായിരുന്നു എന്ന് വെറുതെ പറയുന്നതല്ലെന്ന് അഞ്ചച്ചവിടി എന്ന ഗ്രാമം സാക്ഷ്യം പറയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജീവിതത്തിന്റെ ഓർമ്മകളോടൊപ്പം സഞ്ചരിക്കുമ്പോൾ, നിങ്ങൾ ശേഷിപ്പിച്ച സുന്ദരമായ ഓർമകളിലാണ് സാന്ത്വനം കണ്ടെത്തുന്നത്. ജീവിതത്തിൽ ദിശാബോധം വളർത്താനും മറ്റുള്ളവരുടെ മനസ്സിൽ സദാ ജീവിക്കാനും നമ്മെ പ്രേരിപ്പിച്ച ഒരു വ്യക്തി ആയിരുന്നു. സ്വന്തം മഹല്ല് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകായിരം ആളുകളിൽ നിങ്ങളുണ്ടാക്കിയ ആഴമുള്ള സ്വാധീനം, നിങ്ങളോട് ചേർന്നിരുന്നവരോട് നിങ്ങളെപറ്റി പറയാനുള്ളത്, നിങ്ങളുടെ നിസ്വാർത്ഥമായ സ്നേഹമാണ്, സഹായഹസ്തങ്ങളാണ്.

    ജിദ്ദയിലെ ബാല്യകാലത്ത് നിങ്ങൾ നൽകിയ സ്നേഹത്തിന്റെ വാത്സല്യവും സാന്ത്വനവും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ നൽകിയ പിന്തുണയും ഞാൻ ഇന്നും ഓർക്കുന്നു., ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിച്ച്, നിങ്ങൾ ഓരോരുത്തരിലും അവിശ്വസനീയമായ സ്വാധീനം ചെലുത്തി.
    നിങ്ങളുടെ ആ വിശാലമായ ബന്ധങ്ങൾ ഏറെ ഉപകാരപ്രദമായിരുന്നു.

    നിങ്ങളെ അറിയാൻ അവസരം ലഭിച്ച ഓരോരുത്തരും നിങ്ങളുടെ കൂടെയുള്ള നല്ല ബന്ധങ്ങളുടെ കഥകൾ അയവിറക്കാനുണ്ടാകും. ഉയർന്ന ലക്ഷ്യങ്ങൾ തേടാൻ നിങ്ങൾ നിരന്തരം പ്രേരിപ്പിച്ചു. നിങ്ങളുടെ സോളോ വിദേശ യാത്രകളും വിവരണങ്ങളും ഒക്കെ ഓർത്തു പോകുന്നു.
    അല്ലാഹു നിങ്ങൾക്ക് സമൃദ്ധി പ്രദാനം ചെയ്യട്ടെ. നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ കരുത്തും സാന്ത്വനവും നല്കട്ടെ. നിങ്ങളുടെ ഓർമ്മകൾ എല്ലായ്പ്പോഴും ഞങ്ങളുടെ മനസ്സിൽ പകർന്നു സൂക്ഷിക്കപ്പെടുകയും നിങ്ങളുടെ പാരമ്പര്യം സദാ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും. ഹൃദയത്തിലുറച്ച പ്രാർത്ഥനകളോടെയും സ്‌നേഹത്തോടെയും വിട.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdurahiman alias manu
    Latest News
    യെമൻ തലസ്ഥാനത്ത് ഇസ്രായിൽ വ്യോമാക്രമണം
    24/08/2025
    കെസിഎൽ : ഓൾ റൗണ്ടർ പ്രകടനവുമായി അഖിൽ, കാലിക്കറ്റിന് ആദ്യ ജയം
    24/08/2025
    ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പിനായി വന്‍കിട കമ്പനികള്‍ മത്സരത്തില്‍
    24/08/2025
    2026 ലോകകപ്പ് ഫൈനൽ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ട്രംപ്
    24/08/2025
    ഖത്തർ എഞ്ചിനീയർസ് സമ്മിറ്റ് ഒക്ടോബർ 12ന്
    24/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.