മദീന- സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതലത്തിൽ നടത്തുന്ന സാമൂഹ്യ സുരക്ഷയ്ക്ക് ധാർമിക ജീവിതം മക്ക ഏരിയ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിനിന്റെ മക്ക ഏരിയ തല ഉദ്ഘാടനം സി.എച്ച് ഖാലിദ് തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം സുല്ലമി എടവണ്ണ മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ സുരക്ഷയ്ക്ക് ധാർമികതയുടെ അന്തസത്ത ഉൾക്കൊണ്ട് സ്വന്തത്തിൽ നിന്നും കുടുംബത്തിൽ നിന്നും തുടങ്ങേണ്ടതുണ്ടെന്നും മാതാപിതാക്കൾ ധാർമികതയുടെ മൂല്യങ്ങൾ പകർന്ന് മക്കളെ ചേർത്തു നിർത്തിയാലേ സാമൂഹ്യപ്രതിബദ്ധതയും ധർമ ബോധവുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ബഷീർ മാമാങ്കര അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ നരിക്കുനി, എഞ്ചിനീയർ സുലൈമാൻ കൽപ്പകഞ്ചേരി, ജാബിർ വടകര എന്നിവർ പ്രസംഗിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് മക്ക ഏരിയ വിവിധ പ്രോഗ്രാമുകൾക്ക് രൂപം നൽകി.