Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    • സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ ഒരുങ്ങി കാത്തിരിക്കുന്നു, മൈത്രിയുടെ ഇരുപത്തിയെട്ടാം വാർഷികം വെള്ളിയാഴ്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൈത്രീ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളെ ജിദ്ദ വിമാനതാവളത്തിൽ സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ചെങ്കടൽ തീരത്തെ നഗരമായ ജിദ്ദയെ ത്രസിപ്പിക്കാനൊരുങ്ങി മൈത്രി ജിദ്ദയുടെ ഇരുപത്തിയെട്ടാം വാർഷികം. ജിദ്ദയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ, കലാ സാംസ്‌കാരിക, കായിക മികവിന്റെയും ക്രിയാത്മകമായ സാമൂഹിക ഇടപെടലിന്റെയും ഇരുപത്തിയെട്ടു വർഷം പൂർത്തിയാക്കിയാണ് മൈത്രി മൈത്രീയം’24 ആഘോഷത്തിലേക്ക് നീങ്ങുന്നത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന കലാകാരന്മാർക്ക് ജിദ്ദയിൽ ഉജ്ജ്വല സ്വീകരണം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്ത വെള്ളിയാഴ്ച (നവംബർ 15) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന മൈത്രീയം’24 ൽ അരങ്ങ് തകർക്കാനെത്തുന്ന പ്രമുഖ ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള എന്നിവർക്ക് ജിദ്ദയിൽ സ്വീകരണം നൽകി. ബഷീർ അലി പരുത്തികുന്നൻ, നവാസ് ബാവ തങ്ങൾ, ഷരീഫ് അറക്കൽ, ഉണ്ണി തെക്കേടത്ത്, ഫവാസ്, മൻസൂർ വയനാട്, പ്രിയ റിയാസ്, ബർക്കത്ത് ഷരീഫ്, നൂറുന്നീസ ബാവ, അയിഷ ഫവാസ് തുടങ്ങിയവർ ചേർന്ന് കലാകാരൻമാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

    വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ആഘോഷങ്ങൾക്ക് നവോന്മേഷം പകർന്ന് മൈത്രിയുടെ അറുപതിലേറെ കുട്ടികളും മുതിർന്നവരും പങ്കാളികളാകുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളും ജിദ്ദയെ കാത്തിരിക്കുന്നു.
    ആഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. ജിദ്ദ സമൂഹത്തിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകുന്ന മുഹമ്മദ് കുട്ടി പാണ്ടിക്കാട് – (ജീവ കാരുണ്യം), വിനീത പിള്ള (ആരോഗ്യരംഗം), സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട് (കലാസാംസ്കാരികം) എന്നിവരെയും ആദരിക്കുമെന്ന് പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, പി ആർ ഒ സിയാദ് അബ്ദുല്ല, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Maithri
    Latest News
    അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    20/02/2026
    സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    20/02/2026
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.