Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    • ഓപ്പറേഷൻ കെല്ലര്‍; മൂന്ന് ഭീകരരെ വധിച്ച് സേന, കൊല്ലപ്പെട്ടവരില്‍ എ കാറ്റഗറി ഭീകരനും
    • ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    • ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    • വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കണ്ണും മനവും നിറച്ച് മൈത്രി ജിദ്ദയുടെ ഇരുപത്തെട്ടാം വാർഷികാഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കാണികളുടെ കണ്ണും മനവും നിറച്ച് ജിദ്ദയിലെ മലയാളികളുടെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മൈത്രിയുടെ ഇരുപത്തിയെട്ടാം വാർഷികം “മൈത്രീയം ’24”-ന് തിരശീല വീണു. അതുൽ നറുകര, ഷിനോ പോൾ, ഷെയ്ക അബ്ദല്ല തുടങ്ങിയ ഗായികാഗായകൻമാർ നയിച്ച ഗാനങ്ങളും മൈത്രിയിലെ വിവിധ തലങ്ങളിൽ അറുപതോളം കുട്ടികളും മുതിർന്നവരും അടങ്ങുന്ന കലാകാരന്മാർ അവതരിപ്പിച്ച നൃത്തവും സദസ്സിന്റെ മനം കവർന്നു.

    ദിവ്യ മെർലിൻ മാത്യു, ഗഫാർ കലാഭവൻ, മൈത്രി കുടുംബാംഗങ്ങളായ ഐഷ ഫവാസ്, മൻസൂർ വയനാട്, റിഷാൻ റിയാസ്, റജില സഹീർ, റംസീന സക്കീർ, ദീപിക സന്തോഷ് തുടങ്ങിയവർ ഒപ്പനയും, വിവിധ നൃത്തങ്ങളും, വാദ്യോപകരണ സംഗീതവും ചിട്ടപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൈത്രി ഗായകരായ ബൈജു ദാസ്, മുംതാസ് അബ്ദുറഹ്മാൻ, യദു നന്ദൻ, ഖാലിദ് പാളയാട്ട്, സഹീർ മാഞ്ഞാലി, സൂര്യകിരൺ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, സന്തോഷ് കടമ്മനിട്ട, റിയാസ് കള്ളിയത് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു, അജിത്, വീരാൻ ബാവ, സിയാദ് അബ്ദുള്ള, ജയൻ നായർ, റഫീഖ് മമ്പാട്, കിരൺ, ഉനൈസ്, ഫവാസ്, ബഷീർ അപ്പക്കാടൻ, ബിജുരാജ്, ബർക്കത് ഷരീഫ്, സോഫിയ ബഷീർ, മോളി സുൾഫിക്കർ, നുറുന്നീസ ബാവ, അനീസ നവാസ്, മുസാഫിർ പാണക്കാട്, അനുപമ ബിജുരാജ്, സിജി പ്രേം, മുജീബ്, ലത്തീഫ്, സമീർ, അനിൽ സി നാരായണൻ, വിനോദ് ബാലകൃഷ്ണൻ, ഷഫീഖ്, നിഷീദ്, സാലിഹ സാലിഹ്, ഫബിത അബ്ബാസ് തുടങ്ങിയവർ വിവിധ തലങ്ങളിലുള്ള നിയന്ത്രണത്തിൽ പങ്കാളികളായി. അബ്ദുറഹ്മാൻ പുലപ്പാടി, നിസാർ മടവൂർ തുടങ്ങിയവരുടെ സാങ്കേതിക സഹായങ്ങൾ പരിപാടികൾക്ക് മികവേകി.

    ജിദ്ദയുടെ സാമൂഹിക, കലാ സാംസ്‌കാരിക, ആരോഗ്യ മണ്ഡലത്തിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സന്തോഷ്‌ ജി നായർ, നജീബ് വെഞ്ഞാറമൂട്, ഡോക്ടർ വിനീത പിള്ള തുടങ്ങിയവരെ ആദരിച്ചു, വിദ്യാഭ്യാഭാസ രംഗത്ത് മൂന്നു തലങ്ങളിൽ മികവ് പരിഗണിച്ച് മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് (എഡ്യൂക്കേഷണൽ എക്‌സെലെൻസ് അവാർഡ്, ആസ്പിറിങ് സ്റ്റുഡന്റസ് അവാർഡ്, ഗ്രാജുവേറ്റ് ബീക്കൺ അവാർഡ്) നൽകിയ പ്രോത്സാഹനം എന്നിവ പരിപാടിയുടെ മികവ് വർധിപ്പിച്ചു.

    ജിദ്ദ ചേമ്പർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ മലയാളി സാന്നിധ്യം അലി മുഹമ്മദ്‌ അലി ഇരുപത്തെട്ടാം വാർഷിക ആഘോഷം ഉദ്‌ഘാടനം ചെയ്തു, മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ആമുഖ പ്രഭാഷണ, ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ഭാവ സ്വാഗതവും, ഖജാൻജി ഷരീഫ് അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു. നജീബ് വെഞ്ഞാറമൂട്, മകൾ ആയിഷ നജീബ് എന്നിവർ അവതാരകരായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Maithry
    Latest News
    അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    14/05/2025
    ഓപ്പറേഷൻ കെല്ലര്‍; മൂന്ന് ഭീകരരെ വധിച്ച് സേന, കൊല്ലപ്പെട്ടവരില്‍ എ കാറ്റഗറി ഭീകരനും
    14/05/2025
    ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    14/05/2025
    ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    14/05/2025
    വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.