ജിദ്ദ- കാണികളുടെ കണ്ണും മനവും നിറച്ച് ജിദ്ദയിലെ മലയാളികളുടെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മൈത്രിയുടെ ഇരുപത്തിയെട്ടാം വാർഷികം “മൈത്രീയം ’24”-ന് തിരശീല വീണു. അതുൽ നറുകര, ഷിനോ പോൾ, ഷെയ്ക അബ്ദല്ല തുടങ്ങിയ ഗായികാഗായകൻമാർ നയിച്ച ഗാനങ്ങളും മൈത്രിയിലെ വിവിധ തലങ്ങളിൽ അറുപതോളം കുട്ടികളും മുതിർന്നവരും അടങ്ങുന്ന കലാകാരന്മാർ അവതരിപ്പിച്ച നൃത്തവും സദസ്സിന്റെ മനം കവർന്നു.
ദിവ്യ മെർലിൻ മാത്യു, ഗഫാർ കലാഭവൻ, മൈത്രി കുടുംബാംഗങ്ങളായ ഐഷ ഫവാസ്, മൻസൂർ വയനാട്, റിഷാൻ റിയാസ്, റജില സഹീർ, റംസീന സക്കീർ, ദീപിക സന്തോഷ് തുടങ്ങിയവർ ഒപ്പനയും, വിവിധ നൃത്തങ്ങളും, വാദ്യോപകരണ സംഗീതവും ചിട്ടപ്പെടുത്തി.
മൈത്രി ഗായകരായ ബൈജു ദാസ്, മുംതാസ് അബ്ദുറഹ്മാൻ, യദു നന്ദൻ, ഖാലിദ് പാളയാട്ട്, സഹീർ മാഞ്ഞാലി, സൂര്യകിരൺ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, സന്തോഷ് കടമ്മനിട്ട, റിയാസ് കള്ളിയത് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു, അജിത്, വീരാൻ ബാവ, സിയാദ് അബ്ദുള്ള, ജയൻ നായർ, റഫീഖ് മമ്പാട്, കിരൺ, ഉനൈസ്, ഫവാസ്, ബഷീർ അപ്പക്കാടൻ, ബിജുരാജ്, ബർക്കത് ഷരീഫ്, സോഫിയ ബഷീർ, മോളി സുൾഫിക്കർ, നുറുന്നീസ ബാവ, അനീസ നവാസ്, മുസാഫിർ പാണക്കാട്, അനുപമ ബിജുരാജ്, സിജി പ്രേം, മുജീബ്, ലത്തീഫ്, സമീർ, അനിൽ സി നാരായണൻ, വിനോദ് ബാലകൃഷ്ണൻ, ഷഫീഖ്, നിഷീദ്, സാലിഹ സാലിഹ്, ഫബിത അബ്ബാസ് തുടങ്ങിയവർ വിവിധ തലങ്ങളിലുള്ള നിയന്ത്രണത്തിൽ പങ്കാളികളായി. അബ്ദുറഹ്മാൻ പുലപ്പാടി, നിസാർ മടവൂർ തുടങ്ങിയവരുടെ സാങ്കേതിക സഹായങ്ങൾ പരിപാടികൾക്ക് മികവേകി.
ജിദ്ദയുടെ സാമൂഹിക, കലാ സാംസ്‌കാരിക, ആരോഗ്യ മണ്ഡലത്തിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട്, ഡോക്ടർ വിനീത പിള്ള തുടങ്ങിയവരെ ആദരിച്ചു, വിദ്യാഭ്യാഭാസ രംഗത്ത് മൂന്നു തലങ്ങളിൽ മികവ് പരിഗണിച്ച് മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് (എഡ്യൂക്കേഷണൽ എക്‌സെലെൻസ് അവാർഡ്, ആസ്പിറിങ് സ്റ്റുഡന്റസ് അവാർഡ്, ഗ്രാജുവേറ്റ് ബീക്കൺ അവാർഡ്) നൽകിയ പ്രോത്സാഹനം എന്നിവ പരിപാടിയുടെ മികവ് വർധിപ്പിച്ചു.
ജിദ്ദ ചേമ്പർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ മലയാളി സാന്നിധ്യം അലി മുഹമ്മദ് അലി ഇരുപത്തെട്ടാം വാർഷിക ആഘോഷം ഉദ്‌ഘാടനം ചെയ്തു, മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ആമുഖ പ്രഭാഷണ, ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ഭാവ സ്വാഗതവും, ഖജാൻജി ഷരീഫ് അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു. നജീബ് വെഞ്ഞാറമൂട്, മകൾ ആയിഷ നജീബ് എന്നിവർ അവതാരകരായിരുന്നു.