Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ശൂറ ദ്വീപിൽ മൂന്ന് ലോകോത്തര റിസോർട്ടുകൾ തുറന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Shoora Island
    ശൂറ ദ്വീപിലെ റിസോർട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിനോദ സഞ്ചാരികൾക്കായി ശൂറ ദ്വീപിൽ മൂന്ന് അത്യാഢംബര റിസോർട്ടുകൾ തുറന്നതായി റെഡ് സീ ഡെസ്റ്റിനേഷൻ ഡെവലപ്പറായ റെഡ് സീ ഗ്ലോബൽ കമ്പനി അറിയിച്ചു. കോറൽ ബ്ലൂം ആശയത്തിന് അനുസൃതമായി ആഗോള ആർക്കിടെക്ചർ സ്ഥാപനമായ ഫോസ്റ്റർ ആന്റ് പാർട്ണേഴ്‌സ് ആണ് ശൂറ ദ്വീപ് വികസന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പനയും വാസ്തുവിദ്യയും തയാറാക്കിയത്. ഡോൾഫിൻ ആകൃതിയിലുള്ള ശൂറ ദ്വീപിലേക്ക് വരും ആഴ്ചകളിൽ അതിഥികളെ സ്വീകരിച്ചു തുടങ്ങും.

    പാരിസ്ഥിതിക ആഘാതം കുറക്കാനും ഊർജ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള ശ്രമങ്ങളോടെ കുറഞ്ഞ താപ പിണ്ഡമുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലാണ് റിസോർട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെങ്കടൽ ഡെസ്റ്റിനേഷന്റെ മറ്റ് ഭാഗങ്ങളെപ്പോലെ, ശൂറ ദ്വീപും പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സ്പീഡ് ബോട്ടുകളിലോ 3.3 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ഇലക്ട്രിക് കാറുകളിലോ സന്ദർശകർക്ക് ശൂറ ദ്വീപിലേക്ക് പ്രവേശിക്കാൻ കഴിയും. സൗദിയിലെ ഏറ്റവും നീളമേറിയ ഉൾനാടൻ പാലമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    150 ആഡംബര മുറികൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ എന്നിവ ഉൾക്കൊള്ളുന്ന എസ്.എൽ.എസ് റെഡ് സീ റിസോർട്ട്, 240 മുറികളും സ്യൂട്ടുകളും ലോകോത്തര സ്പായും ഉൾക്കൊള്ളുന്ന റെഡ് സീ എഡിഷൻ റിസോർട്ട്, 178 മുറികളും 32 സ്യൂട്ടുകളുമുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായ ഇന്റർകോണ്ടിനെന്റൽ റെഡ് സീ റിസോർട്ട്, പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത വെൽനസ് സെന്റർ, ലോകോത്തര സ്പാ എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുറന്നിരിക്കുന്നത്.

    ദ്വീപിൽ ആകെ 11 ലോകോത്തര റിസോർട്ടുകൾ ഉണ്ടാകും. ശേഷിക്കുന്ന റിസോർട്ടുകൾ വരും മാസങ്ങളിൽ തുടർച്ചയായി തുറക്കും. മിറാവൽ റെഡ് സീ, ഫോർ സീസൺസ് റെഡ് സീ എന്നീ രണ്ട് റിസോർട്ടുകൾ കൂടി ഈ വർഷം തുറക്കും. ലോകമെമ്പാടുമുള്ള സന്ദർശകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സംയോജിത സ്‌പോർട്‌സ്, വാണിജ്യ, വിനോദ സൗകര്യങ്ങളും ശൂറ ദ്വീപിലുണ്ടാകും.

    റിസോർട്ടുകൾക്ക് പുറമെ, ശൂറ ലിങ്ക്സ് ഗോൾഫ് കോഴ്സ് ഈ സെപ്റ്റംബറിൽ തുറക്കും. മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും ഹരിത ഇടനാഴികളും സംയോജിപ്പിക്കുന്ന ഡിസൈൻ ഉൾക്കൊള്ളുന്ന, രാജ്യത്തെ ഒരു ദ്വീപിൽ ഇത്തരത്തിലുള്ള ആദ്യ ഗോൾഫ് കോഴ്സാണിത്. 2023 ൽ ആണ് റെഡ് സീ ഡെസ്റ്റിനേഷനിൽ ആദ്യ അതിഥികളെ സ്വാഗതം ചെയ്തത്. സ്ഥിരമായി അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തനക്ഷമമായ അഞ്ച് റിസോർട്ടുകളും നിലവിൽ ഇവിടെയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Luxury Resort Red Sea Saudi arabia Shura Island Tourist Destination
    Latest News
    പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    18/03/2026
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.