ദമാം- അൽകോബാറിൽ തന്റെ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അൽകോബാറിലെ താമസ സ്ഥലത്തു സന്ദർശന വിസയിൽ കഴിയുന്ന തെലുങ്കാന ഹൈദരാബാദ് സ്വദേശിനി സൈദാ ഹുമൈദ അംരീനാണ് തന്റെ സ്വന്തം കുഞ്ഞുങ്ങളെ അതിദാരുണമായി കൊല ചെയ്തത്. പിന്നീട് അവർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ബോധരഹിതമായി വീണതോടെ രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് സാദിഖ് അഹമ്മദ് (7 വയസ്സ്), മുഹമ്മദ് ആദിൽ അഹമ്മദ് (6വയസ്സ് ) മുഹമ്മദ് യൂസഫ് അഹമ്മദ് (3 വയസ്സ്) എന്നിവരെയാണ് തലയണ മുഖത്തു അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.
ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തായിരുന്ന സമയം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൈദയെ പോലീസ് ചോച്യം ചെയ്തു. ആത്മഹത്യാ ശ്രമത്തിൽ പരിക്കേറ്റ സൈദാ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.