Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 16
    Breaking:
    • മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    • മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    • കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    • മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    • മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആരോഗ്യമേഖലയിലെ സേവനങ്ങൾക്ക് ശതാദരം നൽകി കുദു-കേളി ‘ജ്വാല അവാർഡ് 2026’

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം20/05/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: അസാധാരണ പ്രവർത്തനമികവിലൂടെ സമൂഹത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല അവാർഡ് 2026’ ഇത്തവണ റിയാദിലെ നഴ്സിങ് സമൂഹത്തിന് സമർപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകിവരുന്ന ജ്വാല അവാർഡ്, ഈ വർഷം ആരോഗ്യ സേവന രംഗത്തെ നിസ്വാർത്ഥ സേവകരായ നഴ്സുമാർക്കാണ് സമർപ്പിച്ചത്. പ്രവാസ ലോകത്ത് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന 100 നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ സംഘടിപ്പിച്ചത്. പ്രമുഖ വ്യാപാര സ്ഥാപനമായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഷുബ്ര എക്സിറ്റ് 26-ലെ ഫ്ലെമിംഗോ മാളിൽ നടന്ന പരിപാടി ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ഉദ്ഘാടനം ചെയ്തു.

    നഴ്സിങ് മേഖല ഒരു ജോലി മാത്രമല്ല, മഹത്തായ സേവനമാണെന്ന് സമൂഹം കൂടുതൽ തിരിച്ചറിയേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനു രാജേഷ് പറഞ്ഞു. നിരവധി സമ്മർദങ്ങൾക്കിടയിലും സാന്ത്വനവും കരുതലും പകർന്നു നൽകുന്നവരാണ് നഴ്സുമാരെന്നും അത്തരത്തിലുള്ളവരെ ആദരിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ‘വുമൺ വിത്ത് എ ഫയർ’ എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ റിയാദിനൊപ്പം അൽഖുവയ്യ, ദവാദ്മി, മജ്മ, അൽഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 100 നഴ്സുമാരെ ആദരിച്ചു. പുരുഷ നഴ്സുമാർക്ക് എക്സലൻസ് അവാർഡും നൽകി. അവാർഡ് വിതരണച്ചടങ്ങിനൊപ്പം വർണാഭമായ കലാപരിപാടികളും അരങ്ങേറി.

    നിർമിത ബുദ്ധിയുടെ സഹായത്തോടെ കേളി മാധ്യമവിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ശ്രദ്ധ ആകർഷിച്ചു. കുടുംബവേദി അംഗങ്ങൾ, റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചർമാർ, കുട്ടികൾ, മുതിർന്നവർ എന്നിവർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് കൂടുതൽ മിഴിവേകി. കേളി ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞഹമ്മദ് വണ്ടൂരും സംഘവും അവതരിപ്പിച്ച ഒപ്പനയും ശ്രദ്ധേയമായി. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

    കേളി ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേജ് ആൻഡ് ഡെക്കറേഷനും വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിലെ നൂറോളം വളണ്ടിയർമാരുടെയും പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിൽ നിർണായകമായി. സുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രചാരണ വിഭാഗവും ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയും മികച്ച ഏകോപനം ഉറപ്പാക്കി. കുടുംബവേദിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് ജോയിന്റ് കൺവീനർ വർണ്ണ ബിനുരാജ് നേതൃത്വം നൽകി.

    ജ്വാല 2026 കൺവീനർ ദീപാ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, സംഘാടക സമിതി ട്രഷറർ ഗീത ജയരാജ്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ വി.കെ, ട്രഷറർ സീന സെബിൻ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ സ്വാഗതവും കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli
    Latest News
    മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    16/07/2026
    മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    16/07/2026
    കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    15/07/2026
    മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    15/07/2026
    മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.