Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    • സൗദിയിൽ പരിസ്ഥിതി മലിനീകരണം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സാലെഹ് അൽ-ജഫറവി- ഗാസയുടെ ഹൃദയമിടിപ്പ്, നിലച്ചിട്ടും ഓർമ്മയിലെ നക്ഷത്ര തിളക്കം
    • ഭിന്നശേഷി ലോകത്തിന് കൈത്താങ്ങായി ഐ.ഐ.പി.ഡി; ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി 6-ന് ഒമാനിൽ
    • ഇന്ത്യയിലെ മൂന്ന് ചുമ മരുന്നുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പഴയകാല കല്യാണ രാവിനെ പുനരാവിഷ്കരിച്ച് റിയാദിലെ കോഴിക്കോടൻസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കോഴിക്കോട്ടെ പഴയ കാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ചു റിയാദിലെ കോഴിക്കോടെൻസിന്റെ കുടുംബ സംഗമം. റിയാദിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകം പകർന്നപ്പോൾ പഴയ തലമുറക്ക് അവിസ്മരണീയ അനുഭവമായി മാറി. പഴയകാലത്തെ ഓർമിപ്പിക്കുന്ന ക്ഷണക്കത്തും, കല്യാണ പന്തലും ചടങ്ങുകളും തനിമ ചോരാതെ അവതരിപ്പിച്ച പരിപാടിയിൽ പിയാപ്ലക്കും മണവാട്ടിക്കും പുറമെ അമ്മായിഅമ്മയും അമ്മോഷനും അളിയനും കാരണവന്മാരും മൊല്ലാക്കയും കാര്യസ്ഥനുമെല്ലാം വേദിയിലെത്തി.

    പനയോല കൊണ്ടും സാരി കൊണ്ടും മനോഹരമായി അലങ്കരിച്ച കല്യാണ പന്തലിന്റെ സ്വാഗത കവാടവും, മാല ബൾബുകളാൽ അലങ്കരിച്ച പരിസരവുമെല്ലാം കല്യാണ വീടിനെ ആകർഷകമാക്കി. അല്പം ആധുനിക രീതിയിൽ അലങ്കരിച്ച വിവാഹ വേദിയിൽ കോഴിക്കോടെന്സ് അംഗങ്ങൾ അവരുടെ ഭാര്യമാർക്കൊപ്പം പുയ്യാപ്ലയും മണവാട്ടിയുമായി എത്തിയപ്പോൾ, ഒപ്പനയും കൈകൊട്ടി പാട്ടുമായാണ് സഹപ്രവർത്തകർ അവരെ വരവേറ്റത്. മോതിരമിടലും മാലയണിയിക്കലും മധുരം നൽകലും കാൽകഴുകലും അടക്കമുള്ള ചടങ്ങുകളും ഗൃഹാതുര സ്മരണകളുയർത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അംഗങ്ങളുടെ പഴയ കല്യാണ ഫോട്ടോ വെച്ച് തയ്യാറാക്കിയ വീഡിയോയും കുറിക്കല്യാണവും നാട്ടിൽ നിന്നും എത്തിച്ച അമ്മിയും, കല്ലും, അരി ചേറുന്ന മുറം, തേങ്ങ ചിരവ, പുട്ടുകുറ്റി, നാടൻ പഴക്കുലകൾ, മൂളി, ലക്കോട്ട് (കവർ), വെറ്റില, അടക്ക, ബീഡി, റോജ ,80-90 കാലഘട്ടത്തിലെ കുറിക്കല്യാണത്തിന് അന്നുപയോഗിച്ചിരുന്ന പലഹാരങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ, മൈലാഞ്ചി,മുല്ലപ്പൂവ് തുടങ്ങിയവയും സോഡാകുപ്പിയിൽ നൽകിയ മധുര പാനീയവും സമാവർ ചായയും ഊട്ടുപുരയും, തട്ടുകടയുംമെല്ലാം കല്യാണരാവിനെ വേറിട്ടതാക്കി. പന്തലിൽ തന്നെ തയ്യാറാക്കിയ രുചിയൂറും ഭക്ഷണവുംഏവരുടെയും വയറും മനസ്സും നിറച്ചു.

    കോഴിക്കോടെന്സ് ചീഫ് ഓർഗനൈസർ കബീർ നല്ലളം, പ്രോഗ്രാം ചെയർമാൻ ഹർഷദ് ഫറൂഖ്, പ്രോഗ്രാം കൺവീനർ അബ്ബാസ് vkk, ലീഡുമാരായ റാഫി കൊയിലാണ്ടി,ഫൈസൽ പുനൂർ, മുനീബ് പാഴുർ മൊഹിയുദ്ധിൻ സഹീർ, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി , ഷമീം മുക്കം , പ്രഷീദ് തൈക്കൂട്ടത്തിൽ,,ലത്തീഫ് കാരന്തൂർ നിബിൻ കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikodans
    Latest News
    കണ്ണൂരിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
    14/10/2025
    സൗദിയിൽ പരിസ്ഥിതി മലിനീകരണം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    14/10/2025
    സാലെഹ് അൽ-ജഫറവി- ഗാസയുടെ ഹൃദയമിടിപ്പ്, നിലച്ചിട്ടും ഓർമ്മയിലെ നക്ഷത്ര തിളക്കം
    14/10/2025
    ഭിന്നശേഷി ലോകത്തിന് കൈത്താങ്ങായി ഐ.ഐ.പി.ഡി; ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി 6-ന് ഒമാനിൽ
    14/10/2025
    ഇന്ത്യയിലെ മൂന്ന് ചുമ മരുന്നുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.