ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ജനതക്കും ലോക മുസ്ലിംകള്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും നന്മയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും പെരുന്നാള്‍ ആയി മാറട്ടെ എന്ന് സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. ഇരു ഹറമുകളുടെയും സേവനത്തിനും തീര്‍ഥാടകരുടെ പരിചരണത്തിനും അവസരം നല്‍കി ആദരിച്ചതിന് സര്‍വ്വശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു. തീര്‍ഥാടകരുടെ ഹജും അവരുടെ കര്‍മ്മങ്ങളും ആരാധനകളും സ്വീകരിക്കാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുന്നു.
ഈദുല്‍അദ്ഹ പ്രമാണിച്ച്, ഈ അനുഗ്രഹീത ഭൂമിയിലെ ജനങ്ങളെയും മുസ്ലിം സമുദായത്തെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തിനും മുഴുവന്‍ ലോകത്തിനും ഇത് നന്മയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും ഈദ് ആകട്ടെ എന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. പുതുവത്സരാശംസകള്‍ – എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി.



