Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    • ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    • ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    • ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    • ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്

    Ayyoob PBy Ayyoob P09/02/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– 2034 ലോകകപ്പും 2030 എക്സ്പോയും സൗദി അറേബ്യയുടെ പദ്ധതി മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്. ബിസിനസ് പിന്തുണക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, സ്വകാര്യ മേഖലാ ഫോറത്തില്‍ നടന്ന മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതു മുതല്‍ അദ്ദേഹം നേതൃത്വം നല്‍കി നടപ്പാക്കിയ ധീരവും അസാധാരണവുമായ തീരുമാനങ്ങളുടെ ഭാഗമായാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുനഃസംഘടിപ്പിച്ചത്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയില്‍ നിന്ന് നിക്ഷേപം നയിക്കുന്ന വൈവിധ്യപൂര്‍ണ്ണവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യത്തെ മാറ്റിക്കൊണ്ട്, അഭൂതപൂര്‍വമായ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രധാന ചാലകമാക്കി ഫണ്ടിനെ മാറ്റുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കിരീടാവകാശി ഫണ്ടിന്റെ പുനഃസംഘടനയില്‍ കാര്യമായ ശ്രദ്ധ ചെലുത്തി. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ കിരീടാവകാശി തയ്യാറായിരുന്നു. സാമ്പത്തിക മാറ്റത്തിന് പ്രധാന ഉത്തേജകമായി വര്‍ത്തിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫണ്ടിന്റെ സമീപനം അസാധാരണമായിരുന്നുവെന്ന് ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ ഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ശ്രദ്ധ അനിവാര്യമാണ്. ദി ലൈന്‍ പോലുള്ള ചില പ്രധാന പദ്ധതികളുടെ സാധ്യത കുറഞ്ഞത് മറ്റ് ചില പദ്ധതികളെ മന്ദഗതിയിലാക്കുകയും ചില പദ്ധതികളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. സാമ്പത്തിക സാധ്യത കുറയുകയാണെങ്കില്‍ ആ പദ്ധതിയുടെ വ്യാപ്തി കുറയുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

    ലോകകപ്പിനും എക്സ്പോക്കും ആതിഥേയത്വം വഹിക്കുന്നത് ചില പദ്ധതികളുടെ നിക്ഷേപ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ വികസനങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി മുന്‍ഗണനകളുടെ പുനഃക്രമീകരണം ആവശ്യമാണ്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ എ.ഐ കമ്പനിയായ ഹ്യൂമൈന്‍ കമ്പനിയുടെ ഹ്രസ്വകാല പദ്ധതി 3 മുതല്‍ 6 ജിഗാവാട്ട് വരെ ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഓരോ ജിഗാവാട്ടിനും 180 ബില്യണ്‍ റിയാല്‍ വരെ നിക്ഷേപം ആവശ്യമാണ്. ഇതില്‍ ഭൂരിഭാഗവും രാജ്യത്തിനുള്ളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. 12 ട്രില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തുകയും 2030 ആകുമ്പോഴേക്കും സമ്പദ്വ്യവസ്ഥയിലേക്കുള്ള നിക്ഷേപത്തിന്റെ സംഭാവന 30 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബറില്‍ സൗദി അറേബ്യ ദേശീയ നിക്ഷേപ തന്ത്രത്തിന് സമാരംഭം കുറിച്ചു. വെറും മൂന്നര വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിന്റെ പകുതിയിലധികം കൈവരിക്കാന്‍ കഴിഞ്ഞു. 2025 അവസാനത്തോടെ നിക്ഷേപങ്ങള്‍ ഏകദേശം 6.2 ട്രില്യണ്‍ റിയാലിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

    പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്കുള്ള നിക്ഷേപത്തിന്റെ സംഭാവന ഇപ്പോള്‍ 30 ശതമാനത്തിലെത്തിയിട്ടുണ്ട്. എണ്ണ ഇതര മേഖലയില്‍ ഇത് 40 ശതമാനം കവിഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങള്‍ ചൈനക്കും ഇന്ത്യക്കും ഒപ്പം സൗദി അറേബ്യയെ ലോകത്ത് ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്ക് ഉത്തേജകമാണ്, മത്സരാധിഷ്ഠിതമല്ല. ഫണ്ടിന്റെ സംഭാവന രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 10 ശതമാനം കവിയുന്നില്ല. 65 ശതമാനം നിക്ഷേപങ്ങളും നടപ്പാക്കുന്നത് സ്വകാര്യ മേഖലയാണ്. സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും മൂല്യ ശൃംഖലകളുമായി സ്വകാര്യ മേഖലയെ ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് നേരിട്ടുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ഘടനാപരമായ പരിവര്‍ത്തനങ്ങള്‍, രാജ്യത്ത് നിക്ഷേപം നടത്താന്‍ രജിസ്റ്റര്‍ ചെയ്ത വിദേശ കമ്പനികളുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനും സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം അഞ്ചില്‍ നിന്ന് 700 ലേറെയായി ഉയരാനും സഹായിച്ചിട്ടുണ്ട്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ പ്രവാഹങ്ങള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചതായും ഖാലിദ് അല്‍ഫാലിഹ് ചൂണ്ടികാട്ടി.

    പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്കിനൊപ്പം കിരീടാവകാശിയുടെ ദര്‍ശനം രാജ്യത്തിന്റെ ആഗോള ആകര്‍ഷണം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലക്ക് പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കാനും സൗദി വിപണിയില്‍ പ്രവേശിക്കാന്‍ പ്രധാന അന്താരാഷ്ട്ര ഫണ്ടുകളെ പ്രോത്സാഹിപ്പിക്കാനും സഹായിച്ചു. ഇത് ഫണ്ടിംഗ് സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും സുസ്ഥിര വളര്‍ച്ചക്കും പിന്തുണ നല്‍കുന്നതായും ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2030 expo Fifa 2034 Khalid Al-Falih Saudi
    Latest News
    സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    09/02/2026
    ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    09/02/2026
    ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    09/02/2026
    ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    09/02/2026
    ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.