റിയാദ്- കര്‍ണാടക സ്വദേശി ലക്ഷ്മണ (63) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. റിയാദ് ന്യൂ ഇന്‍ട്രസ്റ്റിയല്‍ സിറ്റിയില്‍ 10 വര്‍ഷത്തിലധികമായി വീ ഓണ്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഭാര്യ- രജനി. മക്കള്‍: ശ്രേഷ്ഠ ഷെട്ടി, പ്രേരന്‍ ഷെട്ടി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







