ജിദ്ദ: വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഡൂ-ഫെഡറേഷൻ (ഡബ്ല്യു.എസ്.കെ.എഫ്) ജിദ്ദയിൽ നടത്തിയ കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റിനു സമാപനമായി. ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂൾ ഡോജോയിലും, നഖീൽ ഡോജോയിലുമായി 67 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിവിധ സെഷനുകളിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൈദ് അഫ്‌ശാൻ, മാനവ് ബിജുരാജ്, റയാൻ ഹുസൈൻ, അക്ഷൽ ശാലു, അഫ്രീൻ അഫ്സൽ, അനിഷ്‌ക ശാലു, റയാൻ റിജാസ്, വഫ എന്നിവരെയും, അഡൽറ്റ് സെക്ഷനിൽ ബഷീർ മുറ്റിങ്ങാടൻ എന്നിവരെയും തിരഞ്ഞെടുത്തു. ഗ്രേഡിംഗ് ടെസ്റ്റില്‍ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ബെൽറ്റും നല്‍കി.
ഡൈനാമിക് കരാട്ടെ ജിദ്ദ ചീഫ് ട്രെയിനർ സലാം ചെറുവറ്റ, സീനിയർ ട്രൈയിനർമാരായ നഷീദ് പട്ടാണി, റാസി എന്നിവർ ടെസ്റ്റിന് നേതൃത്വം നൽകി.
