റിയാദ്– കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി അബ്ദുല്‍ റശീദ് (65) റിയാദില്‍ നിര്യാതനായി. ബത്ഹയിലെ ഷാലിമാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്ത് കോഴിക്കട നടത്തിവരികയായിരുന്നു. 28 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീക് മഞ്ചേരി, കണ്‍വീനര്‍ മഹ്ബൂബ് ചെറിയവളപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ചു. കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ- റംല. മക്കള്‍- റഖീസ, റമീസ്, റംസീന, റഫീല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



