ജിദ്ദ : ജിദ്ദയിലെ ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷാഫി പറമ്പിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.പി.എം നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു ഐക്യദാർഢ്യം. പാലക്കാട് നിന്നും വടകരയിലെത്തുകയും ഒരുലക്ഷത്തി പതിനായിരത്തിലേറെ വോട്ടുകൾക്ക് ശൈലജ ടീച്ചറെ പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുത്തത് മുതൽ ഷാഫി പറമ്പിലിനോട് മുമ്പൊന്നും കാണാത്തത്ര പകയായിട്ടാണ് ഇടതു പക്ഷം പകരം വിട്ടുന്നത് എന്നും, വ്യെക്തിഹത്യ കൊണ്ടും അപവാദ പ്രചാരണങ്ങൾ കൊണ്ടും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ഷാഫിയെ തകർക്കാനൊരു ശക്തിക്കും കഴിയില്ല എന്നും ജില്ലാ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ജിദേശ് എറകുന്നത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, റഫീഖ് മണ്ണാർക്കാട്, ഷഫീഖ് പാലക്കാട്, ജംഷീർ എടത്തനാട്ടുകര, സുജിത് മണ്ണാർക്കാട്, ടോണി ടോമി, ഷഫീഖ് പട്ടാമ്പി, അഷ്‌റഫ് ചെർപ്പുളശ്ശേരി, ആസിഫ് പട്ടാമ്പി, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ, സന്തോഷ് മണ്ണാർക്കാട്, ജോഷി മംഗലംഡാം, ഷാജഹാൻ കാഞ്ഞിരപ്പുഴ, അനീസ് തൃത്താല, ഇബ്രാഹിം കോട്ടായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അക്ബറലി എടത്തനാട്ടുകര സ്വാഗതവും, ട്രഷറർ അനസ് തൃത്താല നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



