റിയാദ്- യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യയിലും ഇറാന്‍ ആക്രമണം. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമുണ്ടായ നഗ്‌നവും ഭീരുത്വവുമാര്‍ന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇറാന്‍ ആക്രമണങ്ങളെ സൗദി അറേബ്യ ചെറുത്തു.
ഏതെങ്കിലും കാരണത്തിന്റെ പേരിലും ഏതെങ്കിലും വിധത്തിലും ഈ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല.
ഇറാനെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇറാന്‍ അധികൃതര്‍ക്ക് അറിയാവുന്നതുമാണ്. എന്നിട്ടും സൗദി അറേബ്യക്കു നേരെ ആക്രമണുണ്ടായി.
ഈ അന്യായമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ആക്രമണത്തോട് പ്രതികരിക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ, സുരക്ഷയും ഭൂപ്രദേശവും സംരക്ഷിക്കാനും പൗരന്മാര്‍, പ്രവാസികള്‍ എന്നിവരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



