Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 5
    Breaking:
    • ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ കടുത്ത നോട്ടീസ്
    • ഒരേ മരുന്നിന് അമേരിക്കയിൽ ആയിരങ്ങൾ, ഇന്ത്യയിൽ വെറും ₹35; അമേരിക്കൻ യുവതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു
    • ഗള്‍ഫ് സെക്ടറില്‍ കെ.എന്‍.എം പൊതു പരീക്ഷയില്‍ ബത്ഹ സലഫി മദ്‌റസക്ക് 100% വിജയം
    • ഇറാന്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പരിക്കേറ്റ യു.പി. സ്വദേശി നാട്ടിലേക്ക് മടങ്ങി
    • സൗദിയില്‍ പരിശോധന ശക്തം, 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ പരിശോധന ശക്തം, 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നിയമ ലംഘകര്‍ക്കു വേണ്ടി സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 15,000 ലേറെ പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15,591 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 7,759 പേര്‍ ഇഖാമ തൊഴില്‍ നിയമ ലംഘകരും 4,488 പേര്‍ നുഴഞ്ഞുകയറ്റക്കാരും 3,344 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,629 പേര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 46 ശതമാനം പേര്‍ യെമനികളും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 58 പേരെ പിടികൂടി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 17 പേരും അറസ്റ്റിലായി.

    നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ 27,445 നിയമ ലംഘകര്‍ കഴിയുന്നു. ഇക്കൂട്ടത്തില്‍ 2,033 പേര്‍ വനിതകളും 25,412 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 16,912 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 4,174 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് നിനന് 12,292 നിയമ ലംഘകരെ നാടുകടത്തി.
    ‌
    സൗദിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും മറ്റു സഹായങ്ങളും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Law Breakers
    Latest News
    ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ കടുത്ത നോട്ടീസ്
    05/07/2026
    ഒരേ മരുന്നിന് അമേരിക്കയിൽ ആയിരങ്ങൾ, ഇന്ത്യയിൽ വെറും ₹35; അമേരിക്കൻ യുവതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു
    05/07/2026
    ഗള്‍ഫ് സെക്ടറില്‍ കെ.എന്‍.എം പൊതു പരീക്ഷയില്‍ ബത്ഹ സലഫി മദ്‌റസക്ക് 100% വിജയം
    05/07/2026
    ഇറാന്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പരിക്കേറ്റ യു.പി. സ്വദേശി നാട്ടിലേക്ക് മടങ്ങി
    05/07/2026
    സൗദിയില്‍ പരിശോധന ശക്തം, 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    05/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.