ജിദ്ദ – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ യുവാവിനെയും ബംഗ്ലാദേശുകാരനെയും ജിദ്ദയില്‍നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന പ്രതികള്‍ ഹഷീഷ് ആണ് വിതരണം ചെയ്തിരുന്നത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് ഇരുവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.
മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അതേ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോളില് ബന്ധപ്പെട്ടും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു.