Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്ത്യൻ എംബസി സായുധ സേന വെറ്ററൻസ് ദിനം ആചരിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം18/01/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Indian Embassy
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– രാഷ്ട്ര നിർമാണത്തിന് നൽകിയ ദീർഘകാല സംഭാവനകൾ മുൻനിർത്തി ഇന്ത്യൻ സായുധസേനയിലെ വീരയോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് റിയാദ് ഇന്ത്യൻ എംബസിയിൽ സായുധ സേന വെറ്ററൻസ് ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് എംബസി അങ്കണത്തിൽ ഭീകരതയുടെ മാനുഷിക വിലയെന്ന പേരിൽ ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.

    സൈനികരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ സമൂഹ പ്രതിനിധികളും സ്‌കൂൾ വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. യുഎൻ സമാധാന സേനയിലടക്കം ഇന്ത്യൻ സേനയുടെ സംഭാവനകൾ പ്രത്യേകം സ്മരിക്കേണ്ടതാണ്. അവർ നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. സ്വന്തം ജീവൻ പോലും രാജ്യത്തിന് നൽകാൻ തയ്യാറായിരിക്കുന്നു. സൈനിക സമൂഹത്തിന്റെ പ്രസക്തിയും ശക്തിയും അതാണ്. അംബാസഡർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയിൽ ജീവിക്കുന്ന ഏതാനും പേർ അവരുടെ സൈനിക ജീവിതത്തിലെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. ഇന്ത്യൻ സായുധസേനയുടെ ധൈര്യവും ജീവത്യാഗവും ഓർമിപ്പിച്ച് ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സേനാംഗങ്ങളെ അംബാസഡർ പുതിയ സമ്മാൻ മാഗസിനും മെമന്റോയും നൽകി ആദരിച്ചു. എംബസി അങ്കണത്തിൽ ഭീകരതയുടെ മാനുഷിക വിലയെന്ന പേരിൽ ഒരുക്കിയ ചിത്രപ്രദർശനം അംബാസഡർ ഉദ്ഘാടനം ചെയ്തു. ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യൻ ശ്രമങ്ങളെ അടിവരയിടുന്നതായിരുന്നു പ്രദർശനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Armed Forces Veterans Day indian embassy Latest Saudi
    Latest News
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026
    ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    21/02/2026
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.