Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 19
    Breaking:
    • ഇനി ശബ്ദകോലാഹലങ്ങളില്ല; റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി
    • അനധികൃത ടാക്‌സി സര്‍വീസ്: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തുന്നു
    • യു.എ.ഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണ ശ്രമം, തകർത്ത് രാജ്യം
    • പ്രവാചകസ്‌നേഹം ജീവിതത്തിലുടനീളം പുലർത്തണം: ഫർഹാൻ സ്വലാഹി
    • ‘നൂറുൽ ഖുർആൻ’ തഹ്ഫീദ് ക്യാമ്പിന് ജിദ്ദയിൽ പ്രോജ്ജ്വല സമാപനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അനധികൃത ടാക്‌സി സര്‍വീസ്: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികളെ നാടുകടത്താൻ ഉത്തരവ്. പിഴ ഈടാക്കിയ ശേഷമാകും ഇവരെ നാടുകടത്തുക എന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

    മൂന്ന് പ്രതികൾക്കും കൂടി ആകെ 35,000 റിയാൽ (ഏകദേശം 8 ലക്ഷത്തോളം രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഇന്ത്യൻ സ്വദേശിയായ ഷാഫി നൂർ ഹസന് 12,000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഈജിപ്ത് സ്വദേശി മുഹമ്മദ് ഖാലിദ് മുഹമ്മദ് ഹസനും സമാനമായ ശിക്ഷ ലഭിച്ചു. ഇയാൾക്കും 12,000 റിയാലാണ് പിഴ. മൂന്നാമത്തെയാളായ ഛാഡ് സ്വദേശി അബ്ദുറഹ്‌മാൻ മുഹമ്മദ് നൂർ മുഹമ്മദിന് 11,000 റിയാൽ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. ഇത്തരം കേസുകൾ പരിശോധിക്കുന്ന അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതിയുടേതാണ് ഉത്തരവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൃത്യമായ ലൈസൻസ് നേടാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ലാൻ്റ് ട്രാൻസ്പോർട്ട് നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും അനധികൃത ടാക്‌സി സർവീസുകൾക്കെതിരായ നടപടികൾ ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

    വിദേശികളായ നിയമലംഘകർക്ക് പിഴ ചുമത്താനും നാടുകടത്താനും ശിക്ഷാ തീരുമാനം പരസ്യപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. യാത്രക്കാർ ലൈസൻസുള്ള ഗതാഗത സേവനങ്ങളും സൗകര്യങ്ങളും മാത്രം ഉപയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Illegal taxi Saudi arabia Saudi News
    Latest News
    ഇനി ശബ്ദകോലാഹലങ്ങളില്ല; റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി
    19/08/2026
    അനധികൃത ടാക്‌സി സര്‍വീസ്: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തുന്നു
    19/08/2026
    യു.എ.ഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണ ശ്രമം, തകർത്ത് രാജ്യം
    18/08/2026
    പ്രവാചകസ്‌നേഹം ജീവിതത്തിലുടനീളം പുലർത്തണം: ഫർഹാൻ സ്വലാഹി
    18/08/2026
    ‘നൂറുൽ ഖുർആൻ’ തഹ്ഫീദ് ക്യാമ്പിന് ജിദ്ദയിൽ പ്രോജ്ജ്വല സമാപനം
    18/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.