Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 6
    Breaking:
    • യുദ്ധം അവസാനിപ്പിക്കുന്ന കരാറിലേക്ക് അമേരിക്കയും ഇറാനും അടുക്കുന്നു, 48 മണിക്കൂറിനുള്ളില്‍ വഴിത്തിരിവുണ്ടാകും
    • നയതന്ത്രവും പ്രതിരോധവും ഒരേപോലെ; ചൈനയുമായി ചർച്ച നടത്തി ഇറാൻ
    • അൻവർ സാദത്തിന്റെ ആർട്ട് എക്‌സിബിഷൻ ലുസൈലിൽ തുടരുന്നു; വ്യാഴാഴ്ച വാഴയൂർ സർവീസ് ഫോറത്തിന്റെ ‘സ്നേഹാദരം’
    • ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    • ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് : 2024-ലെ ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, പഠനം, ജീവചരിത്രം എന്നീ അഞ്ച് വിഭാഗങ്ങളിലായി മൊത്തം പതിനാറ് പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കു പുറമെ, പ്രത്യേക ജൂറി പുരസ്കാരവും ഉൾപെടെ 16 പേർക്കാണ് ഇത്തവണ പുരസ്കരങ്ങൾ നൽകുന്നത്.

    വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ആശയം ബുക്സ് 1994-ൽ പുറത്തിറക്കിയ അനുസ്മരണ-പഠന ഗ്രന്ഥത്തിൻ്റെ (ബഷീർ: വർത്തമാനത്തിൻ്റെ ഭാവി) അനുബന്ധമായാണ് ബഷീർ സ്മാരക പുരസ്കാരങ്ങൾ ഏർപെടുത്തിയത്. ബഷീറിൻ്റെ ഓർമകൾക്ക് എന്നപോലെ ബൃഹത്തായ ഈ ഗ്രന്ഥത്തിനും 30 വയസ് പൂർത്തിയാകുന്ന വേളയിൽ വിപുലമായ ബഷീർ ഉത്സവം സംഘടിപ്പിക്കാനും അതിൽവെച്ച്‌ പുരസ്കാരങ്ങൾ സമർപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ആശയം ബുക്സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആശയം ബുക്സ് അധ്യക്ഷനും ചീഫ് എഡിറ്ററുമായ പ്രൊഫ. എം.കെ. സാനുവിൻ്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

    പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ ഇവയാണ് :
    നോവല്‍: ഇദം പാരമിതം (വി.ജി. തമ്പി), ലേഡി ലാവന്‍ഡര്‍ (സബീന എം. സാലി), പൊയ്ക (സബാഹ്) ; കഥാസമാഹാരം: ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ (ബിജോ ജോസ് ചെമ്മാന്ത്ര), വീട്ടിലേക്കുള്ള വഴി (പദ്മ), സങ്കടദ്വീപ് (അമല്‍ ഫെര്‍മിസ്) ; കവിതാസമാഹാരം: ഭൂമിയെ ചുമക്കുന്നവള്‍ (സബീന ഷാജഹാന്‍), കരിമ്പന്‍ (ശ്രീധരന്‍ ചെറുവണ്ണൂര്‍), ജക്രാന്തപ്പൂക്കളുടെ വേനലിടങ്ങള്‍ (അഷിബ ഗിരീഷ്) ; പഠനം / നിരൂപണം: മാനസിക വൈകല്യങ്ങള്‍ ഒരു അവലോകനം (ഡോ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍), ആണ്‍കോയ്മയുടെ ബലതന്ത്രം (ഡോ. മുഹമ്മദ് സബീര്‍ എ.), മണ്‍തരിയും വന്‍കരയും (ദേവേശന്‍ പേരൂർ) ; പ്രത്യേക ജൂറി പുരസ്‌കാരം :
    വൈക്കം സത്യാഗ്രഹം: ഒരു ഇതിഹാസ സമരം (സുകുമാരന്‍ മൂലേക്കാട്ട്) ; ജീവചരിത്രം / ആത്മകഥ: സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളില്‍ (കെ.വി. സുമംഗല), പെണ്‍കൈ പെരുമ: പത്തിയൂര്‍ കമലത്തിന്റെ കലാജീവിതം (ആര്യാട് സനല്‍കുമാര്‍), പോര്‍ളാതിരി: കോഴിക്കോടിന്റെ ആദ്യരാജാവ് (അശോകന്‍ ചേമഞ്ചേരി).

    ആശയം ബുക്സ് ഡയരക്ടറും എഡിറ്ററുമായ വി.വി.എ. ശുക്കൂർ, കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ, അംഗം ഖാദർ പാലാഴി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കുന്ന കരാറിലേക്ക് അമേരിക്കയും ഇറാനും അടുക്കുന്നു, 48 മണിക്കൂറിനുള്ളില്‍ വഴിത്തിരിവുണ്ടാകും
    06/05/2026
    നയതന്ത്രവും പ്രതിരോധവും ഒരേപോലെ; ചൈനയുമായി ചർച്ച നടത്തി ഇറാൻ
    06/05/2026
    അൻവർ സാദത്തിന്റെ ആർട്ട് എക്‌സിബിഷൻ ലുസൈലിൽ തുടരുന്നു; വ്യാഴാഴ്ച വാഴയൂർ സർവീസ് ഫോറത്തിന്റെ ‘സ്നേഹാദരം’
    06/05/2026
    ന്യായമായ കരാർ മാത്രമേ അംഗീകരിക്കൂ എന്ന് ഇറാൻ; ചൈനയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
    06/05/2026
    ഹോര്‍മുസില്‍ പുതിയ പെര്‍മിറ്റ് സംവിധാനം ആരംഭിച്ച് ഇറാന്‍
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.