Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹാജിമാർക്ക് തണലൊരുക്കാൻ മക്കയിൽ സേവനസന്നദ്ധരായി ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍മാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യാന്‍ 5000 വളണ്ടിയര്‍മാരെ ഐ സി എഫ്, ആര്‍ എസ് സിയും രംഗത്തിറക്കും. കഴിഞ്ഞ 14വര്‍ഷത്തെ നിസ്വാര്‍ഥ സേവന പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം കൂടുതല്‍ വളണ്ടിയര്‍മാരെ രംഗത്തിറക്കുന്നത്. മിനയിലും മുസ്തലിഫയിലും അറഫയിലും ഹാജിമാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമേകാന്‍ വളണ്ടിയര്‍മാര്‍ക്കാവും.

    കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്കും സേവനം ലഭ്യമാക്കും, ഇത്തരത്തിലുള്ള ഹാജിമാര്‍ക്ക് വേണ്ടി ഭാഷാ പരിജ്ഞാനവും സേവനപരിചയവുമുള്ള വളണ്ടിയെഴ്സിന് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ ഹജ് സംഘം ഇറങ്ങിയത് മുതല്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലെ താമസ സ്ഥലങ്ങളിലും ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ നിലവില്‍ വളണ്ടിയര്‍മാര്‍ ചെയ്തു വരുന്നുണ്ട്. ദുല്‍ഹിജ്ജ ഒമ്പതു മുതല്‍ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്റ്റേഷനുകള്‍, മെട്രോ റെയില്‍ സ്റ്റേഷനുകള്‍ക്ക് പുറമെ ഹറം, അജിയാദ്, അസീസിയ പരിസരങ്ങളിലും സദാസമയവും വളണ്ടിയര്‍ സേവനം ലഭ്യമാക്കുന്നതിന് വിവിധ ഷിഫ്റ്റുകളിലായി വളണ്ടിയേഴ്സിനെ രംഗത്തിറക്കും.

    ഐ സി എഫ്, ആര്‍.എസ്.സി വളണ്ടിയര്‍മാരുടെ സേവന മികവിനെ രാജ്യത്തിന്റെ നിയമപാലകരും സൗദി മെഡിക്കല്‍ ടീമും ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രശംസിച്ചുണ്ട്. രാജ്യത്തിന്റെ 31 സെന്‍ട്രലുകളില്‍ നിന്നുമുള്ള 5000 വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്നതിനും കൃത്യതയോടെയും വേഗതയോടെയും ഹാജിമാര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ രക്ഷാകര്‍തൃത്തില്‍ നാഷണല്‍ ഡ്രൈവ് നിലവില്‍ വന്നിട്ടുണ്ട്. സിറാജ് കുറ്റ്യാടി, സാദിഖ് ചാലിയാര്‍, ബഷീര്‍ ഉള്ളണം, മന്‍സൂര്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

    ഇലക്ട്രോണിക് വീല്‍ ചെയറുകള്‍, മറ്റു സേവന സാമഗ്രികള്‍ മുഴു സമയ ഹെല്‍പ്പ്‌ഡെസ്‌ക്, മെഡിക്കല്‍ വിങ്, സ്‌കൊളെഴ്സ് ഡസ്‌ക് എന്നിവയും സേവനസ്ഥലത്ത് ഹാജിമാര്‍ക്ക് വേണ്ടി ലഭ്യമാക്കും. ഹാജിമാരുടെ കുടുംബങ്ങള്‍ക്ക് വളണ്ടിയേഴ്‌സുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍, മക്ക ഹറം പരിസരങ്ങള്‍ അസീസിയ ഏരിയകള്‍ ഉള്‍പ്പടെ, ബില്‍ഡിംഗ് ലൊക്കേഷന്‍ മാപ് ഉപയോഗിച്ച് വഴി തെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥലത്തെത്തിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.

    ഹാജിമാര്‍ക്കുള്ള വെല്‍ക്കം കിറ്റ്, കുടകള്‍, ചെരിപ്പുകള്‍, അത്യാവശ്യസാധനങ്ങള്‍ എല്ലാം വളണ്ടിയര്‍ കോര്‍ ഹാജിമാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിനായി നാഷനല്‍ ഡ്രൈവ് ടീമിന്റെ മേല്‍നോട്ടത്തില്‍ 15 ഉപ സമിതികളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയെഴ്സിന്റെ രജിസ്ട്രേഷന്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

    പത്രസമ്മേളനത്തില്‍ ഹബീബ് അല്‍ ബുഖാരി ( ഐ സി എഫ് നാഷണല്‍ പ്രസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി), മുജീബ് എ ആര്‍ നഗര്‍, (ഐ സി എഫ് ഇന്റര്‍ നാഷണല്‍ സെക്രട്ടറി) നൗഫല്‍ എറണാകുളം, (ഗ്ലോബല്‍ ജി ഡി സെക്രട്ടറി), സാദിഖ് ചാലിയാര്‍ (ഗ്ലോബല്‍ മീഡിയ സെക്രട്ടറി) സിറാജ് കുറ്റ്യാടി, (ഐ സി എഫ് നാഷണല്‍ വൈല്‍ഫയര്‍ സെക്രട്ടറി)
    ബഷീര്‍ ഉള്ളണം (ഐ സി എഫ് നാഷണല്‍ ഓര്‍ഗനൈസെഷന്‍ സെക്രട്ടറി) മന്‍സൂര്‍ ചുണ്ടമ്പറ്റ, (ജനറല്‍സെക്രട്ടറി, ആര്‍ എസ് സി സൗദി നാഷണല്‍ വെസ്റ്റ്) എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj ICF
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.