Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു
    • ‘തിരുകേശം’ അര സെന്റീമീറ്ററോളം വലുതായി- കാന്തപുരം അബൂബക്കർ
    • 102 ലും തളരാതെ; ജപ്പാനിലെ ഉയരം കൂടിയ പർവതം കീഴടക്കി കൊകിചി അക്കുസുവ
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഭീകരതക്കെതിരെയുള്ള സൗദി അറേബ്യയുടെ നിലപാട് ലോകത്തിന്ന് മാതൃക: ഡോ. ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/12/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: തീവ്രവാദത്തിന്നും ഭീകരതക്കുമെതിരിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ആഗോള തലത്തിൽ സമാധാന പ്രവർത്തനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നിലപാട് ലോകത്തിന് തന്നെ മാതൃകയാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ. എം ) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പല തരത്തിലുമുള്ള ഭീകരപ്രവർത്തനങ്ങൾ ഉണ്ട്.
    ചിലർ അത്തരം ചിന്താഗതികൾ പ്രചരിപ്പിക്കാൻ മതത്തെ കൂട്ടുപിടിക്കുകയും മത ദർശനങ്ങൾ തെറ്റായ നിലയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ, മനുഷ്യരെ ഭീതിപ്പെടുത്തുകയും അവരുടെ സ്വൗര്യജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾ മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണ്. ഇസ്ലാം ഊന്നൽ നൽകുന്നത് ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിലാണ്.
    ഇക്കാര്യങ്ങൾ നേരത്തെത്തന്നെ മനസ്സിലാക്കി രാജ്യത്ത് നിന്ന് എല്ലാവിധ തീവ്രവാദത്തിൻ്റെയും ഭീകരതയുടെയും വേരറുക്കാനും സമാധാന ജീവിതം ഉറപ്പ് വരുത്താനുമുള്ള സൗദി സർക്കാറിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.


    ഇക്കാര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് സൽമാനും നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിലെ സമാധാന പ്രേമികളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) എന്ന പേരിൽ പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനം ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുടക്കത്തിലേ പ്രഖ്യാപിച്ചത് സൗദിയിലെ ഭരണാധികാരികളും പണ്ഡിതന്മാരുമാണ്. സൗദി മതകാര്യമന്ത്രി ശൈഖ് അബ്ദുൽലത്തീഫ് ആലു ശൈഖും ഗ്രാൻ്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖും മക്കയിലെയും മദീനയിലെയും മഹാ പണ്ഡിതന്മാരും ഉന്നത പണ്ഡിത സഭയും ഐ.എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

    ഇതേ നിലപാട് തന്നെയാണ് ഇന്ത്യയിലെ മുഖ്യധാരാ മുസ്ലിം സംഘടനകൾക്കുമുള്ളത്. ഈയിടെയായി ലോകത്തിൻ്റെ വിവിധ നാടുകളിലേക്ക് ഇസ്ലാമിൻ്റെ സമാധാന സന്ദേശവും മിതത്വ സമീപനവും വിശദീകരിച്ച് കൊടുക്കാനായി വിശുദ്ധ ഹറം പള്ളികളിലെ ഇമാമുമാരെ സൗദി സർക്കാർ നിയോഗിച്ചിരിക്കുകയാണ്. ഈ ദൗത്യവുമായി ഔദ്യോഗികമായി ഇന്ത്യ സന്ദർശിച്ച മദീനാ ഹറം ഇമാം ശൈഖ് അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്മാൻ അൽ ബുഅയ്ജാന്ന് കേരളത്തിൽ ആതിഥ്യമരുളാൻ കെ എൻ എമ്മിനു അവസരം ലഭിച്ചത് സസന്തോഷം അനുസ്മരിക്കുകയാണെന്നും അതിന്ന് ഇന്ത്യൻ സമൂഹം ഒന്നടങ്കം സൗദിഭരണാധികാരികളോട് നന്ദിയുള്ളവരാണെന്നും ഇന്തോ അറബ് ലീഗ് സെക്രട്ടറി ജനറൽ കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hussain Madavoor
    Latest News
    താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു
    26/08/2025
    ‘തിരുകേശം’ അര സെന്റീമീറ്ററോളം വലുതായി- കാന്തപുരം അബൂബക്കർ
    26/08/2025
    102 ലും തളരാതെ; ജപ്പാനിലെ ഉയരം കൂടിയ പർവതം കീഴടക്കി കൊകിചി അക്കുസുവ
    26/08/2025
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    26/08/2025
    ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.