റിയാദ് – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അല്‍ഖുറൈജി റിയാദ് ഇറാന് എംബസി ആസ്ഥാനം സന്ദര്‍ശിച്ച് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലഹ്യാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സൗദിയിലെ ഇറാന് അംബാസഡര്‍ അലി രിദ ഇനായത്തി ഡെപ്യൂട്ടി വിദേശ മന്ത്രിയെ സ്വീകരിച്ചു. പ്രോട്ടോകോള്‍ കാര്യങ്ങള്‍ക്കുള്ള സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അല്‍സമാരിയും ഇറാന് എംബസി ആസ്ഥാനം സന്ദര്‍ശിച്ച് ഇറാന് പ്രസിഡന്റിന്റെയും വിദേശ മന്ത്രിയുടെയും നിര്യാണത്തില്‍ അനുശോചനം അറിയിച്ചതായി വിദേശ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group