ജിദ്ദ: കഴിഞ്ഞ ജനുവരി 28 ന് ഖമീസ് മുഷൈത്തിൽ നിന്ന് ട്രൈലർ ഓടിച്ച് ജിദ്ദയിൽ എത്തി ഹൃദയാഘാതം മൂലം ജിദ്ദ ജാമിഅ ആശുപത്രിയിൽ മരിച്ച കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവ സ്വദേശി ഹരീഷ് കുമാറിൻ്റെ മൃതദേഹം ഇന്ന് പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജിദ്ദ എയർപോർട്ടിൽ എത്തിച്ചു.
ഇന്ന് ഉച്ചക്കുള്ള ഗൾഫ്എയർ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ കാലത്ത് തിരുവനന്തപുരം എയർപോർട്ടിൽ എത്തിചേരുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.
പത്ത് ദിവസത്തോളമായി മോർച്ചറിയിൽ ആയിരുന്ന മൃതദ്ദേഹം പേപ്പർ വർക്കുകളും മറ്റും പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു നേതൃത്വം നൽകിയത് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group