Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    • അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    • വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആട് ജീവിതം: ആദ്യഷോയുടെ ത്രില്ലില്‍ സിനിമയോടൊപ്പം സഞ്ചരിച്ച മുന്‍ ജിദ്ദാ പ്രവാസി

    മുസാഫിര്‍By മുസാഫിര്‍28/03/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബെന്യാമിനോടൊപ്പം, മൂസക്കുട്ടി വെട്ടിക്കാട്ടിരി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ലോകമെമ്പാടുമുള്ള മലയാളി സഹൃദയരുടെ സംസാരവിഷയമായ ‘ആട് ജീവിതം’ ആദ്യപ്രദര്‍ശനദിനത്തില്‍ തന്നെ തിയേറ്ററുകളെ ഇളക്കി മറിച്ചതിന്റെ
    ഹരത്തില്‍ മുന്‍ ജിദ്ദാ പ്രവാസിയും ഈ സിനിമയുടെ ലാംഗ്വേജ് കണ്‍സള്‍ട്ടന്റുമായ മൂസക്കുട്ടി വെട്ടിക്കാട്ടിരി. അഞ്ചു വര്‍ഷമായി ഈ സിനിമയോടൊപ്പം സഞ്ചരിച്ചതിന്റെ അധ്വാനം സഫലമായ സംതൃപ്തിയിലാണ് താനെന്ന് ആട് ജീവിതത്തിലെ അണിയറ പ്രവര്‍ത്തകരോടൊപ്പം കൊച്ചി ലുലു മാളിലെ വനിത തിയേറ്ററില്‍ നിന്നിറങ്ങവെ മൂസക്കുട്ടി, ദ മലയാളം ന്യൂസിനോട് വീഡിയോ കോളില്‍ അഭിപ്രായപ്പെട്ടു.

    അഞ്ച് വര്‍ഷത്തെ അധ്വാനം സഫലമായെന്ന് മൂസക്കുട്ടി വെട്ടിക്കാട്ടിരി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടൈറ്റിലുകള്‍ മിന്നിപ്പൊലിഞ്ഞപ്പോള്‍ തെളിഞ്ഞുകണ്ടു: ലാംഗ്വേജ് കണ്‍സള്‍ട്ടന്റ്: മൂസക്കുട്ടി വെട്ടിക്കാട്ടിരി.
    – ആഹ്ലാദത്തിന്റെ നിമിഷമാണിത്. ആട്ജീവിതത്തില്‍ വേഷമിട്ട ഒമാനി നടന്‍ താലിബ്, സോമാലിയുടെ റോളില്‍ തിളങ്ങിയ ഹോളിവുഡ് നടന്‍ ജിമ്മി ജെയിന്‍, ബെന്യാമിന്‍, സഹസംവിധായകന്‍ റോബിന്‍, മേയ്ക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി, ഒറിജിനൽ കഥാപാത്രമായ നജീബിന്റെ ബന്ധുക്കള്‍ എന്നിവരോടും സിനിമയുടെ പിന്നണിയില്‍ സഹകരിച്ച മറ്റുള്ളവരുടെയും അവരുടെ അതിഥികളുടേയും സംഘത്തിനുള്ള ആദ്യത്തെ പ്രദര്‍ശനത്തിലാണ് ഇവരോടൊപ്പമിരുന്ന് താന്‍ സിനിമ കണ്ടത്. കണ്ണുകള്‍ നിറഞ്ഞു മൂസക്കുട്ടി പറഞ്ഞു.


    ഏറെക്കാലം ജിദ്ദയിലുണ്ടായിരുന്ന, അധ്യാപകനും അറബി ഭാഷയില്‍ പ്രാവീണ്യമുള്ള എഴുത്തുകാരനുമായ മലപ്പുറം പാണ്ടിക്കാടിനടുത്ത വെട്ടിക്കാട്ടിരി സ്വദേശിയാണ് മൂസക്കുട്ടി. ആട് ജിവിതവുമായി സഹകരിക്കാനുള്ള സംവിധായകന്‍ ബ്ലെസിയുടെ ക്ഷണം സ്വീകരിച്ച് അവരോടൊപ്പം നീണ്ട അഞ്ചു വര്‍ഷമാണ് ഇദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് സഞ്ചരിച്ചത്. തിരക്കഥയുടെ മലയാളം ആഖ്യാനം പലപ്പോഴും അറബിയിലേക്കും അറബി സംഭാഷണങ്ങളുടെ പരിഭാഷ മലയാളത്തിലേക്കും മാറ്റുകയും നടന്മാരെ അത് പഠിപ്പിക്കുകയും ചെയ്യുന്ന ലാംഗ്വേജ് കണ്‍സള്‍ട്ടന്റായി മൂസക്കുട്ടി ആട്ജീവിതത്തില്‍ പ്രവര്‍ത്തിച്ചത്.


    ജോര്‍ദാനിലെ വാദിറം എന്ന മരുഭൂമിയിലായിരുന്നു ആട്ജീവിതം ചിത്രീകരിച്ചത്. ഇതിനായി ക്രൂവിനൊപ്പം മൂസക്കുട്ടിയും മൂന്നുതവണയാണ് അവിടേക്ക് യാത്ര ചെയ്തത്. രണ്ടാം തവണ അവിടെ വെച്ച് കോവിഡ് ബാധിക്കുകയും നിരവധി വിഷമഘട്ടങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത അനുഭവവും ഇദ്ദേഹത്തിനുണ്ട്. സ്‌ക്രിപ്റ്റ് ഏറെക്കുറെ കാണാപ്പാഠമായ മൂസക്കുട്ടിയുടെ ഈ രംഗത്തെ സേവനം ബ്ലെസിയും ബെന്യാമിനും പൃഥ്വിരാജുമുള്‍പ്പെടെയുള്ളവര്‍ പ്രശംസിക്കുകയുണ്ടായി.
    – ഈ സിനിമ മലയാള ചലച്ചിത്രാസ്വാദനത്തിന്റെ നിലവാരം മാറ്റിമറിക്കും. നജീബിന്റെ യഥാര്‍ഥജീവിതത്തിന്റെ തന്മയത്വത്തോടെയുള്ള ചിത്രീകരണം, മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന നിരവധി മനുഷ്യരുടെ സങ്കടങ്ങളുടെ നേര്‍ച്ചിത്രമാണ്. മാനവികതയുടേയും കാരുണ്യത്തിന്റേയും പാഠങ്ങള്‍ കൂടി സ്‌ക്രീനിലേക്ക് പകര്‍ത്തപ്പെട്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ അഭിനയത്തെ അപാരമെന്ന വിശേഷണത്തില്‍ ഒതുക്കാനാവില്ല. ഒരു മഹാനടന്റെ സൂപ്പര്‍ റെയ്ഞ്ച് ഇന്ത്യന്‍ സിനിമാലോകം തിരിച്ചറിയുന്ന സിനിമ കൂടിയാണ് ആട്ജീവിതം- മൂസക്കുട്ടിു കൂട്ടിച്ചേര്‍ത്തു.     

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aadujeevitham The Goat Life
    Latest News
    ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    21/04/2026
    അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    21/04/2026
    വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    21/04/2026
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026
    തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.