റിയാദ് – സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍. സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനത്തില്‍ കയറിയ സംഘം പരിശോധന നടത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.